വലയ സൂര്യഗ്രഹണത്തെ വരവേല്‍ക്കാം

0
കോഴിക്കോട് ഭവനില്‍ എം പി സി നമ്പ്യാര്‍ സൂര്യഗ്രഹണ ക്ലാസ് നയിക്കുന്നു.

കോഴിക്കോട്: ഡിസംബര്‍ 26ന് നടക്കുന്ന വലയ സൂര്യഗ്രഹണത്തെ വരവേല്‍ക്കാന്‍ യുറീക്ക ഗ്രന്ഥാലയം തയ്യാറെടുക്കുന്നു. പരിഷത്ത് ഭവനില്‍ നടന്ന പരിശീലന പരിപാടി ലൈബ്രറി കൗണ്‍സില്‍ താലൂക്ക് പ്രസിഡണ്ട് പി ബി മുരളി ബാസ് ഉദ്ഘാടനം ചെയ്തു. എം പി സി നമ്പ്യാര്‍ നയിച്ചു. ഗ്രന്ഥാലയം പ്രസിഡണ്ട് പ്രഭാകരന്‍ കയനാട്ടില്‍ അധ്യക്ഷനായി. സെക്രട്ടറി കെ സതീശന്‍ സ്വാഗതവും ചന്ദ്രദാസന്‍ നന്ദിയും പറഞ്ഞു.

വയനാട്: കൽപ്പറ്റ, മാനന്തവാടി, ബത്തേരി ബിആർസികളും ശാസ്ത്രാവബോധ പ്രചാരണ സമതിയും ചേർന്നുള്ള അധ്യാപകപരിശീലനം കൽപ്പറ്റ പെൻഷൻ ഹാൾ, മാനന്തവാടി ബിആർസി ഹാൾ, ബത്തേരി ഡയറ്റ് എന്നീ കേന്ദ്രങ്ങളിൽ നടന്നു. കൽപ്പറ്റ 80 ബത്തേരി 70 മാനന്തവാടി 83 ആകെ 223 അധ്യാപകർ പങ്കെടുത്തു.
വലയ സൂര്യഗ്രഹണം അറിയേണ്ടതും അറിയിക്കേണ്ടതും, ഗ്രഹണ നിരീക്ഷണ ഉപകരണ നിർമ്മാണം തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകൾ എടുത്തു. തങ്ങളുടെ സ്കൂളുകളിൽ ഏകദിന സൂര്യോത്സവം നടത്താൻ സന്നദ്ധരായാണ് തിരിച്ചു പോയത്. ബിആർസി കോർഡിനേറ്റേഴ്സ് എ കെ ഷിബു, കെ ആർ ഷാജൻ, ബിആർസി ടെയിനേഴ്സ് തുടങ്ങിയവർ നേതൃത്വം നല്കി. കെ പി ഏലിയാസ്, ഡോ. ബിജു കെ ജി, സാബു ജോസ്, കെ ടി ശ്രീവത്സൻ, ജോൺ മാത്യൂ, ശ്രീകാന്ത്, കെ കെ രാമകൃഷ്ണൻ തുടങ്ങിയവർക്ലാസ്സുകൾക്കും നിർമ്മാണപ്രവർത്തനങ്ങൾക്കും നേതൃത്വം നല്കി.

കോതമംഗലം മേഖല സംഘടിപ്പിച്ച സൂര്യഗ്രഹണ ക്ലാസ്.

എറണാകുളം:വലയസൂര്യഗ്രഹണത്തോടനുബന്ധിച്ച് “സൂര്യ ഗ്രഹണം ഉണ്ടാകുന്നത് എങ്ങനെ” എന്ന വിഷയത്തിൽ കോതമംഗലം മേഖലയുടെ നേതൃത്വത്തിൽ ക്ലാസ് സംഘടിപ്പിച്ചു. കോതമംഗലം ടൗൺ യുപി സ്കൂളിൽ നടന്ന പരിപാടിയിൽ മുൻ ജില്ലാ സെക്രട്ടറി കെ കെ ഭാസ്കരൻ വിഷയാവതരണം നടത്തി. സൗര കണ്ണടയുടെ നിർമ്മാണത്തിന് പി.സന്തോഷ് കുമാർ, സി ടി ഗീവർഗീസ്, പി എം ഗീവർഗീസ്, എം രാമചന്ദ്രൻ എന്നിവർ നേതൃത്വം നൽകി. മേഖലാ പ്രസിഡന്റ് എം എം ബേബി അദ്ധ്യക്ഷത വഹിച്ചു ടൗൺ യുപി സ്കൂൾ ഹെഡ്മിസ്ട്രസ് സി എം ഉഷാകുമാരി നന്ദി രേഖപ്പെടുത്തി. കോതമംഗലം മേഖലയാണ് പരിപാടി സംഘടിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *