വികസനവെബിനാർ സംഘടിപ്പിച്ചു

0

തൃശ്ശൂർ: തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർക്ക് വികസനം സംബന്ധിച്ച കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നിലപാട് വ്യക്തമാക്കാനും പ്രാദേശിക വികസന പ്രവർത്തനത്തിൽ ഫലപ്രദമായി ഇടപെടാൻ അവരെ പ്രാപ്തരാക്കാനും ലക്ഷ്യമിട്ട് പരിഷത്ത് ജില്ലാകമ്മിറ്റി, ജില്ലാതല വികസന വെബിനാർ ഡിസംബർ 23ന് സംഘടിപ്പിച്ചു.
പരിസ്ഥിതി സൗഹൃദ സുസ്ഥിര വികസനം ‘ എന്താണെന്നും പ്രാദേശിക വികസനത്തിൽ എന്തിനൊക്കെയാണ് മുൻഗണന നൽകേണ്ടതെന്നും വെബിനാറിൽ വിഷയാവതരണം നടത്തിയവർ വിശദീകരിച്ചു.
പരിസരം- വികസനം വിഷയസമിതി ചെയർമാൻ ഡോ. കെ വിദ്യാസാഗർ അധ്യക്ഷത വഹിച്ചു. വികസനം വിഷയ സമിതി സംസ്ഥാന കൺവീനർ വി മനോജ് കുമാർ ആമുഖം അവതരിപ്പിച്ചു. കേന്ദ്ര നിർവാഹക സമിതി അംഗങ്ങളായ വി ജി ഗോപിനാഥൻ, കെ പി രവി പ്രകാശ് എന്നിവർ വിഷയാവതരണം നടത്തി. തൃശ്ശൂർ ജില്ലാപഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ട ജില്ലാപ്രസിഡണ്ട് കെ എസ് ജയ തന്റെ തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് നേരിൽ കണ്ട അനുഭവങ്ങളും ജനകീയപ്രശ്നങ്ങളും പങ്കുവെച്ചു. വെബിനാറിൽ 75 പേർ പങ്കെടുത്തു. സജീവമായ ചർച്ച നടന്നു. ജില്ലാസെക്രട്ടറി ടി സത്യനാരായണൻ വെബിനാറിന് സ്വാഗതം പറയുകയും ക്രോഡീകരണം നടത്തുകയും ചെയ്തു. പരിസരം- വികസനം ജില്ലാകൺവീനർ ടി വി വിശ്വംഭരൻ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *