ശാസ്ത്രാവബോധ ക്യാമ്പയിൻ(പാഠം ഒന്ന് ആർത്തവം ) സംസ്ഥാനതല ക്യാമ്പയിന്‍ കമ്മിറ്റി രൂപീകരിച്ചു

0

ശാസ്ത്രാവബോധ ക്യാമ്പയിനിലെ അംഗ സംഘടനകളുടെ നേതൃത്വവുമായുള്ള ആലോചന ജനുവരി 12 ന് തൃശൂർ പരിസര കേന്ദ്രത്തിൽ നടന്നു. ലൈബ്രറി കൌൺസിൽ, അങ്കണവാടി വർക്കേഴ്സ് &ഹെൽപ്പേഴ്‌സ് അസോസിയേഷൻ, ഗവണ്മെന്റ് നഴ്സസ് അസോസിയേഷൻ, ജനാധിപത്യ മഹിളാ അസോസിയേഷൻ, കോളേജ് അധ്യാപക സംഘടന (AKPCTA)എന്നിവരുടെ പ്രതിനിധികൾ പങ്കെടുത്തു. ക്യാമ്പയിൻ ലക്ഷ്യം, ഉള്ളടക്കം, പരിശീലനം, ക്ലാസ്സുകളുടെ സംഘാടനം എന്നിവ ചർച്ച ചെയ്ത് താഴെ പറയുന്ന തീരുമാനങ്ങൾ എടുത്തു.
കാമ്പയിൻ അംഗ സംഘടനകളുടെ സംസ്ഥാന നേതൃത്വം, അക്കാഡമിക് വിദഗ്ധർ എന്നിവർ ഉൾപ്പെടുന്ന സംസ്ഥാന തല ക്യാമ്പയിൻ കമ്മിറ്റി രൂപീകരിച്ചു. കാമ്പയിൻ പ്രവർത്തനങ്ങളുടെ ഏകോപനം, മോണിറ്ററിങ് എന്നിവ കാമ്പയിൻ കമ്മിറ്റിയുടെ ചുമതലയില്‍ നടക്കണം. ക്യാമ്പയിൻ സംബന്ധിച്ച വിവരങ്ങൾ, അംഗ സംഘടനകൾ, അവരുടെ ജില്ലാ നേതൃത്വങ്ങളെ അറിയിക്കും. അവരെ ബന്ധപ്പെടുന്നത്തിനുള്ള നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ സംസ്ഥാന ക്യാമ്പയിൻ കമ്മിറ്റി മുഖാന്തിരം, പരിഷത്ത് ജില്ലാ ചുമതല ക്കാർക്ക് നൽകും. ഓരോ ജില്ലയിലെയും സംഘടനകളെ ഏകോപിപ്പിക്കുന്ന പ്രവർത്തനം പരിഷത്‌ ജില്ലാ സംഘടന നടത്തണം.
ക്യാമ്പയിനിലെ അംഗ സംഘടനകളുടെ ജില്ലാ നേതൃത്വം, അക്കാഡമിക് വിദഗ്ധർ,സ്ഥാപന മേധാവികൾ എന്നിവർ ഉൾപ്പെടുന്ന ജില്ലാ സംഘാടക സമിതികൾ രൂപീകരിക്കണം. ഫെബ്രുവരി ആദ്യ വാരത്തോടെ എല്ലാ ജില്ലകളിലും സംഘാടക സമിതികളും, ജില്ലാ തല പരിശീലനവും നടക്കണം.
ജില്ലാ സംഘാടക സമിതി നേതൃത്വത്തിൽ ആയിരിക്കും ജില്ലാ തല പരിശീലനം. പരിശീലന സ്ഥലം, തീയതി, സംഘടനാ പങ്കാളിത്തം എന്നിവ സംഘാടക സമിതിയോഗത്തിൽ തീരുമാനിക്കണം. പരിശീലനത്തിനെത്തേണ്ട പ്രതിനിധികളെ (RESOURCE PERSONS )ഓരോ സംഘടനയും തീരുമാനിച്ചു പങ്കെടുപ്പിക്കണം.
ഓരോ സംഘടനയുടെയും നേതൃത്വത്തിൽ നടത്താവുന്ന ക്ലാസുകൾ സംബന്ധിച്ച വ്യക്തത, പരിശീലനത്തിന്റെ ഭാഗമായി നടക്കുന്ന ആസൂത്രണത്തിൽ നിശ്ചയിക്കണം. (ഉദാ : ക്യാമ്പസുകൾ, നഴ്സിംഗ് കോളേജുകള്‍, ലൈബ്രറികള്‍, അങ്കണവാടികള്‍, ടീൻ ഏജെർസ് ഗ്രൂപ്പുകള്‍ തുടങ്ങിയവ)
പരിശീലനത്തിനുള്ള കൈപ്പുസ്തകം /ലഘുലേഖ തുടങ്ങിയവ ജില്ലാ കേന്ദ്രങ്ങളിൽ എത്തിക്കും.
ക്ലാസ്സുകളുടെ ഏകോപനം, മോണിറ്ററിങ് എന്നിവ ജില്ലാ സംഘാടക സമിതി നിർവഹിക്കണം.
ഗ്രാമ പഞ്ചായത്ത് /മുനിസിപ്പൽ തല സംഘടനാ സംവിധാനങ്ങള്‍, അങ്കണവാടി, ലൈബ്രറി, കുടുംബശ്രീ എന്നിവയെ ഏകോപിപ്പിക്കുന്നതിനും ക്ലാസുകളുടെ സംഘാടനത്തിനും സഹായകമാകണം. ജില്ലാ തല പരിശീലനത്തിന്റെ തുടർച്ചയായി പഞ്ചായത്ത് /മുനിസിപ്പൽ തല സംഘാടക സമിതി ഉണ്ടാകണം.
മുഴുവൻ അങ്കണവാടി വർക്കർമാരും, ഹെൽപ്പർമാരും ഈ ക്ലാസ്സുകളിൽ പങ്കെടുക്കുമെന്നുറപ്പാക്കണം. അതിന് സഹായകമായ വിധത്തിൽ പരിശീലന തലങ്ങൾ ആലോചിക്കണം. അങ്കണവാടി നേതൃത്വത്തിൽ ടീനേജേർസ് ക്ലബ്ബ്കളിൽ ഈ ക്ലാസുകൾ നടക്കണം. നഴ്സിംഗ് സ്റ്റാഫ്‌ അംഗങ്ങൾ, നഴ്സിംഗ് വിദ്യാർത്ഥികൾ, സ്കൂളുകൾ, കുടുംബശ്രീ ഗ്രൂപ്പുകൾ എന്നിവിടങ്ങളിലും സാധ്യമായ മുഴുവൻ ലൈബ്രറികളിലും, കോളേജ് ക്യാമ്പസുകളിലും, കോളേജ് അധ്യാപക സംഘടനാ വേദികളിലും ക്ലാസുകള്‍ നടത്തണം.
ക്ലാസ്സുകളുടെ അവതരണത്തിന് ഒരു സ്ത്രീയും ഒരു പുരുഷനുമുൾപ്പെടുന്ന റിസോഴ്സ് ടീം ഉണ്ടാകുന്നത് അഭികാമ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *