ശാസ്ത്ര മാസിക സെമിനാര്‍

0

എറണാകുളം: ശാസ്ത്രസാഹിത്യ പരിഷത്ത് പറവൂര്‍ മേഖല മാസികാ പ്രചാരണത്തിന്റെ ഭാഗമായി ജൂലൈ 8 ന് പറവൂര്‍ എ.പി.ജി.എസ്സില്‍ നടന്ന മാസിക സെമിനാര്‍ ജില്ലാ കമ്മിറ്റിയംഗം എം.കെ.രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എറണാകുളം ജില്ലാ മാസിക ചുമതലക്കാരനായ എ.എസ്.സദാശിവന്‍ അദ്ധ്യക്ഷനായി. എഴുത്തുകാരും പൊതുപ്രവര്‍ത്തകരും പരിഷത്ത് പ്രവര്‍ത്തകരുമടക്കം 38 പേര്‍ സെമിനാറില്‍ പങ്കെടുത്തു. അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ആര്‍ച്ച മനോജ് യുറീക്കാ വായനാനുഭവത്തേക്കുറിച്ചും ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനി എം.എസ്. നിവേദ ശാസ്ത്രകേരളം വായനയെക്കുറിച്ചും യുക്തിവാദപഠനകേന്ദ്രം പ്രവര്‍ത്തകന്‍ തോപ്പില്‍ സുധീഷ് ശാസ്ത്രഗതി വായനയെക്കുറിച്ചും വിലയിരുത്തി സംസാരിച്ചു. പ്രൊഫ. ഇ.കെ. പ്രകാശന്‍ യുറീക്കയില്‍ വന്ന ചില കവിതകള്‍ അവതരിപ്പിച്ചു. ബാലസാഹിത്യകാരനായ
ജോസ് ഗോതുരുത്ത്, കവി പറവൂര്‍ ബാബു, ഇ.എം.എസ്. പഠനകേന്ദ്രം സെക്രട്ടറി എന്‍.എസ്.സുനില്‍കുമാര്‍, വടക്കേക്കര പഞ്ചായത്ത് മെമ്പര്‍ വി.പ്രകാശന്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റും മഹിളാ സംഘടനാ നേതാവുമായ കാര്‍ത്യായനി സര്‍വ്വന്‍, പറവൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സി. സെക്രട്ടറി പി.കെ. രമാദേവി മുതലായവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. ‘കാഞ്ഞിരമറ്റം സുകുമാരന്‍ കഥാ പുരസ്‌കാരം’ നേടിയ എഴുത്തുകാരി ജിബി ദീപക്കിനെ ചടങ്ങില്‍ അനുമോദിച്ചു. പരിഷത്തിന്റെ ഉപഹാരം പി.കെ. രമാദേവി സമര്‍പ്പിച്ചു. ജിബി തന്റെ യുറീക്ക വായനാനുഭവം പങ്കുവച്ചു. എ.കെ.ജോഷി സ്വാഗതം പറഞ്ഞു. മേഖലാ സെക്രട്ടറി എം.കെ.മണിക്കുട്ടന്‍ കൃതജ്ഞത പ്രകാശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *