സയൻസ് സെൻറർ പ്രവർത്തനങ്ങൾ സുസ്ഥിര വികസനത്തിന്റെ ജനകീയ മാതൃക ഡോ.വി.എസ്.വിജയൻ

0

ഗാഡ്ഗിൽ കമ്മിറ്റിയംഗവും ജൈവ വൈവിധ്യ ബോർഡ് മുൻ ചെയർമാനുമായ ഡോ.വി.എസ്.വിജയൻ

തുരുത്തിക്കരയിലെ ഹൈഡ്രോപോണിക്സ് യൂണിറ്റ് സന്ദർശിക്കുന്നു.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തുരുത്തിക്കര യൂണിറ്റിലെ സയൻസ് സെന്റർ പ്രവർത്തനം സുസ്ഥിര വികസനത്തിന്റെ ജനകീയ മാതൃകയാണന്ന് ഗാഡ്ഗിൽ കമ്മിറ്റിയംഗവും ജൈവ വൈവിധ്യ ബോർഡ് മുൻ ചെയർമാനുമായ ഡോ.വി.എസ്.വിജയൻ അഭിപ്രായപ്പെട്ടു. ഇത്തരം പ്രവർത്തന മാതൃകകൾ മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ഉണ്ടാകണമെന്ന് സയൻസ് സെന്റർ സന്ദർശിച്ചു കൊണ്ട് ഡോ.വി.എസ്.വിജയൻ പറഞ്ഞു. സലിം അലി ഫൗണ്ടേഷൻ മുൻ പ്രിൻസിപ്പൾ സയന്റിസ്റ്റ് ഡോ.ലീല വിജയൻ അദ്ദേഹത്തോടൊപ്പം സംബന്ധിച്ചു. ഇരുവരും സയൻസ് സെന്റർ പ്രവർത്തകരുടെ നേതൃത്വത്തിൽ തുരുത്തിക്കരയിലെ വിവിധ ഹരിതഗ്രാമ മാതൃകകൾ സന്ദർശിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുധാ രാജേന്ദ്രൻ, മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പത്താം വാർഡ് മെമ്പർ നിജി ബിജു, കൃഷി വകുപ്പ് മുൻ ഡയറക്ടർ ലാലി രാമകൃഷ്ണൻ, സയൻസ് സെന്റർ രജിസ്ട്രാർ പി.എ.തങ്കച്ചൻ, ശാസ്ത്രസാഹിത്യ പരിഷത്ത് മുളന്തുരുത്തി മേഖല സെക്രട്ടറി കെ. എൻ. സുരേഷ്, ഹരിതശ്രി വെജിറ്റബിൾ ക്ലസ്റ്റർ പ്രസിഡന്റ് കെ.കെ.ജോർജ്ജ്, ശാസ്ത്രസാഹിത്യ പരിഷത്ത് തുരുത്തിക്കര യൂണിറ്റ് പ്രസിഡന്റ് കെ.എം.പ്രകാശൻ, സെക്രട്ടറി എം.കെ.മുരുകേശൻ, യുവ സമിതി സംസ്ഥാന കമ്മിറ്റിയംഗം ജിബിൻ ടി, പരിസ്ഥിതി പ്രവർത്തകൻ കെ.പി.വർഗീസ് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *