150 കേന്ദ്രങ്ങളിൽ ശാസ്ത്ര സാംസ്കാരികോൽസവങ്ങൾക്ക് തലശ്ശേരി ചിറക്കുനിയിൽ തുടക്കം
ഭരണഘടനാ അവകാശങ്ങൾ സംരക്ഷിക്കാൻ പൗരന്മാർ ജാഗ്രത പാലിക്കണം:
ഡോ. സെബാസ്റ്റ്യൻ പോൾ
രാജ്യത്ത് ജനാധിപത്യം നേരിടുന്ന വലിയ വെല്ലുവിളികളെ ചെറുക്കാനും ഭരണഘടന ഉറപ്പുനൽകുന്ന മൗലിക അവകാശങ്ങൾ സംരക്ഷിക്കാനും പൗരന്മാർ സദാ ജാഗരൂകരായിരിക്കണമെന്ന് മുൻ പാർലമെന്റ് അംഗവും പ്രമുഖ മാധ്യമപ്രവർത്തകനുമായ ഡോ. സെബാസ്റ്റ്യൻ പോൾ ആഹ്വാനം ചെയ്തു.
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘ശാസ്ത്ര സാംസ്കാരിക കോത്സവം 2026’-ന്റെ സംസ്ഥാനതല ഉദ്ഘാടനത്തോട് അനുബന്ധിച്ച് നടന്ന “ഭരണഘടനയും വോട്ടവകാശവും” എന്ന വിഷയത്തിലെ ജനകീയ സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിഡന്റ് സി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
1975-ൽ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ കഴിഞ്ഞ് 51 വർഷം പിന്നിടുമ്പോൾ, അന്ന് അതിനെ ചെറുത്തുതോൽപ്പിച്ച അതേ വീര്യത്തോടെ ഇന്നും ജനാധിപത്യത്തെ സംരക്ഷിക്കാൻ ജനങ്ങൾ മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാൽ ഇന്ന് ഭരണഘടനാ മൂല്യങ്ങൾ പതുക്കെ തകർക്കപ്പെടുന്ന ആശങ്കജനകമായ അവസ്ഥയിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംവാദത്തിലെ പ്രധാന നിരീക്ഷണങ്ങൾ:
ഭരണഘടനയും ജനങ്ങളും: നമ്മുടെ ഭരണഘടനയുടെ ആമുഖത്തിൽ രാജ്യത്തെ ‘ഡെമോക്രാറ്റിക് റിപ്പബ്ലിക്’ (ജനാധിപത്യ റിപ്പബ്ലിക്) എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ജനങ്ങൾക്ക് പ്രായപൂർത്തിയാകുമ്പോൾ അവർ സ്വയം രാജാക്കന്മാരാവുകയല്ല, മറിച്ച് തങ്ങളെ ഭരിക്കേണ്ടവരെ ജനാധിപത്യപരമായി തിരഞ്ഞെടുക്കാനുള്ള അധികാരമാണ് ഭരണഘടന നൽകുന്നത്.
തിരഞ്ഞെടുപ്പ് അട്ടിമറികൾക്കെതിരെ ജാഗ്രത: തിരഞ്ഞെടുപ്പ് പ്രക്രിയകളെയും ഭരണഘടനാ സ്ഥാപനങ്ങളെയും അട്ടിമറിക്കുന്ന നടപടികൾക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയരണം.
പ്രശസ്ത എഴുത്തുകാരൻ ജോർജ് ഓർവെല്ലിന്റെ ‘1984’ എന്ന നോവൽ, ഏകാധിപത്യ ഭരണകൂടങ്ങൾ വ്യക്തിസ്വാതന്ത്ര്യത്തെയും ചിന്തകളെയും എങ്ങനെ നിയന്ത്രിക്കുമെന്നതിന്റെ ഭീകരമായ മുന്നറിയിപ്പാണെന്ന് വേദിയിൽ ഓർമ്മിപ്പിച്ചു.
സംസ്ഥാന വ്യാപക പ്രചാരണം: കേരളത്തിലെ 150 കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന ശാസ്ത്ര സാംസ്കാരികോൽസവം പരിപാടികളുടെയും ജനബോധവൽക്കരണത്തിന്റെയും ഭാഗമായാണ് ചിറക്കുനിയിൽ 400 ലധികം പേർ പക്കെടുത്ത ജനകീയ സംവാദം സംഘടിപ്പിച്ചത്.
കണ്ണൂർ ജില്ലയിലെ തലശ്ശേരി ചിറക്കുനിയിൽ വെച്ച് നടന്ന ഉദ്ഘാടന പരിപാടിൽ ഗായക സംഘത്തെ തുടർന്ന് എം. ദിവാകരൻ സ്വാഗതം ആശംസിച്ചു.
പരിഷത്ത് മുൻ പ്രസിഡന്റ് പ്രൊഫ. ടി. പി. കുഞ്ഞിക്കണ്ണൻ, യുവസമിതി പ്രതിനിധി അഡ്വ. ജസൽന ജലീൽ, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. എം. പ്രഭാകരൻ, കാലിക്കറ്റ് സർവകലാശാല മുൻ സിൻഡിക്കേറ്റ് അംഗം ഡോ. കാവുമ്പായി ബാലകൃഷ്ണൻ, ജനറൽ സെക്രട്ടറി മനോജ് കുമാർ ധർമ്മടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. ഗീതമ്മ, പരിഷത്ത് ജില്ലാ പ്രസിഡന്റ് പി. വി. ജയശ്രീ ടീച്ചർ, സെക്രട്ടറി ബിജു നെടുവാലൂർ തുടങ്ങിയവർ പങ്കെടുത്തു. സി. പി. ഹരീന്ദ്രൻ നന്ദി രേഖപ്പെടുത്തി.
കൂടാതെ, ഭരണ ഘടനാ പ്രദർശനം കാലത്ത് 10 മണിക്ക് പ്രൊഫ ഗ്രിഗറി ഉദ്ഘാടനം ചെയ്തു അഡ്വ: വിറ്റി തങ്കച്ചൻ നേതൃത്വത്തിൽ പാനൽ തയ്യാറാക്കി
ഇതോട് അനുബഡിച്ച്
പരിഷത്ത് പുറത്തിറക്കിയ പുതിയ ലഘുലേഖ –
SIR ഒരു ആസൂത്രിത്ര രാഷ്ട്രീയ വംശഹത്യ (ഡോ . പരകാല പ്രഭാകർ രചന )
ഡോ : സെബാസ്റ്റ്യൻ പോൾ
ധർമ്മടം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബി ഗീതമ്മക്ക് നൽകി പ്രകാശനം ചെയ്തു.
