54 -ാം വാര്‍ഷികസമ്മേളനം കണ്ണൂരില്‍ സ്വാഗതസംഘം രൂപീകരിച്ചു

0

varshikam-kanur

കണ്ണൂര്‍ : കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 54-ാം വാര്‍ഷികസമ്മേളനം മെയ് ആദ്യവാരം കണ്ണൂരില്‍ വച്ച് നടക്കും. നവംബര്‍ 15ന് സ്വാഗതസംഘം രൂപീകരിച്ചു. നവംബര്‍ മുതല്‍ മെയ് മാസം വരെ 5 മാസം നീളുന്ന ബൃഹത്തായ ബഹുജന ശാസ്ത്രപ്രചാരണ പരിപാടിക്കാണ് സ്വാഗതസംഘം രൂപം നല്‍കിയിട്ടുളളത്.
സംഘാടകസമിതി രൂപീകരണ യോഗം കണ്ണൂര്‍ ശിക്ഷക് സദനില്‍ വച്ച് ബഹു.കേരളാ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ.വിനോദ് കുമാര്‍ അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, വൈസ് പ്രസിഡണ്ട് പി പി ദിവ്യ, ടി ഗംഗാധരന്‍, അഡ്വ. പി സന്തോഷ് (സി.പി.ഐ. ജില്ലാ സെക്രട്ടറി) കെ കെ പ്രകാശന്‍ (കെ എസ് ടി എ) അഴീക്കോടന്‍ ചന്ദ്രന്‍ (ബാലസംഘം രക്ഷാധികാരി കണ്‍വീനര്‍) ഗംഗന്‍ അഴീക്കോട് (യുക്തിവാദി സംഘം) വി ലക്ഷ്മണന്‍ (എന്‍ ജി ഒ യൂണിയന്‍) പി മനോഹരന്‍ (ബി എസ് എന്‍ എല്‍ ഇ യു) കെ ജയരാജന്‍ (സി ഐ ടി യു) താവം ബാലകൃഷ്ണന്‍ (എ ഐ ടി യു സി) വിജയന്‍ മറച്ചേരി (പു.ക.സ.) എം പി ഭട്ടതിരിപ്പാട് (സീനിയര്‍സിറ്റിസണ്‍ ഫോറം) മോഹനന്‍ പി വി (ജില്ലാ സെക്രട്ടറി കെ എസ് ടി എ) എം ദിവാകരന്‍, ആര്‍ രാധാകൃഷ്ണന്‍ (മുന്‍ സംസ്ഥാന പ്രസിഡണ്ട്) ഡോ. മുബാറക് സാനി എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി മുരളീധരന്‍ സ്വാഗതവും സംസ്ഥാന സെക്രട്ടറി എം എം ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് ചെയര്‍മാനും ടി. ഗംഗാധരന്‍ ജനറല്‍ കണ്‍വീനറുമായ 501 അംഗ ജനറല്‍ കമ്മിറ്റിയും വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു. മറ്റ് ഭാരവാഹികള്‍ എം വി ജയരാജന്‍, പി കെ രാഗേഷ്, ഡോ. എ കെ നമ്പ്യാര്‍, ടി ഒ മോഹനന്‍, വെള്ളോറ രാജന്‍, സി സമീര്‍, കെ സി ഹരികൃഷ്ണന്‍, എം വി ശശീധരന്‍, എം ബാബുരാജ്, കെ വിനോദ് കുമാര്‍ (വൈസ്. ചെയര്‍മാന്‍) എം ദിവാകരന്‍, പി വി ദിവാകരന്‍, ഒ. സി ബേബിലത (കണ്‍വീനര്‍)
ശാസ്ത്ര പുസ്തക പ്രചാരണം, 1000 വീട്ടുമുറ്റ തെരുവോര ശാസ്ത്രക്ലാസുകള്‍, നവോത്ഥാന സാംസ്‌കാരിക ജാഥ, യൂത്ത് എക്‌സ്‌ചേഞ്ച് പരിപാടി, പത്ത് നാള്‍ നീളുന്ന ജില്ലാ ശാസ്ത്ര പ്രദര്‍ശനം, കുടിവെളളം-ജലസുരക്ഷ-പശ്ചിമഘട്ടം ദേശീയ സെമിനാര്‍, ആഗോളവല്‍ക്കരണത്തിന്റെ കാല്‍നൂറ്റാണ്ട് ദേശീയ സെമിനാര്‍, പ്രവാസി ആഗോള മലയാളി സംഗമം, രാത്രി പിടിച്ചെടുക്കല്‍, മാനവ – വനിതാ സംഗമം, ദക്ഷിണേന്ത്യന്‍ ബാലോത്സവം, വിദ്യാഭ്യാസം-തൊഴില്‍-ദളിത്-മാലിന്യ സംസ് കരണം-ഊര്‍ജ്ജം-ജൈവകൃഷി-കുടിവെളളം-വയോജനം-കുടിയറ്റം-തീരദേശം-കൈത്തറി-ഇതര സംസ്ഥാന തൊഴിലാളി-പഴശ്ശി പദ്ധതി തുടങ്ങിയ 14 വിഷയങ്ങളില്‍ ജില്ലയിലെ 14 കേന്ദ്രങ്ങളില്‍ മേഖലാ സെമിനാറുകള്‍ തുടങ്ങിയവ സംഘടിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *