63-ാം സംസ്ഥാന സമ്മേളനം അടിമാലിയിൽ ആരംഭിച്ചു.
ന്യൂനപക്ഷ സ്വത്വം ഉയർത്തിപ്പിടിച്ചാൽ പൗരത്വം ചോദ്യം ചെയ്യപ്പെടും – ഡോ. അനന്യ വാജ്പേയ് .

കൃഷി, കച്ചവടം, വിദ്യാഭ്യാസം തുടങ്ങിയവ ന്യൂനപക്ഷങ്ങൾക്കന്യമാവുകയും ന്യൂനപക്ഷ സ്വത്വം ഉയർത്തിപ്പിടിച്ചാൽ ഇന്ത്യയിൽ പൗരത്വം ചോദ്യം ചെയ്യപ്പെടുകയുമാണെന്ന് ഡോ. അനന്യ വാജ്പേയ് പറഞ്ഞു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
63-ാം സംസ്ഥാന സമ്മേളനം അടിമാലിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ന്യൂഡൽഹി സെന്റർ ഫോർ ഡവലപ്പിംഗ് സൊസൈറ്റീസിലെ അസോസിയേറ്റ് പ്രൊഫസറായ ഡോ. അനന്യ വാജ്പേയ് .ഹിന്ദു -മുസ്ലീം ജീവിതങ്ങളെ അകറ്റി നിർത്താൻ നിയമനിർമ്മാണം നടത്തുന്ന സംസ്ഥാനങ്ങളുണ്ടെങ്കിലും വിവിധ ജനവിഭാഗങ്ങൾ ഒന്നിച്ചു ജീവിക്കുന്ന പൊതു ഇടങ്ങൾ കേരളം പോലുള്ള സംസ്ഥാനങ്ങളിൽ നില നിൽക്കുന്നുണ്ട് എന്നത് പ്രതീക്ഷയാണ് എന്നും അവർ കൂട്ടിച്ചേർത്തു. സംസ്ഥാന പ്രസിഡണ്ട് ടി കെ മീരാഭായ് ടീച്ചറുടെ അധ്യക്ഷതയിൽ ഫെബ്രുവരി 28 ന് അടിമാലി ഹയർ സ്കൂളിൽ ചേർന്ന ഉദ്ഘാടന സമ്മേളനത്തിൽ ദേവികുളം എം.എൽ എ ,എ രാജ, വി.വി.ഷാജി,പ്രൊഫ. ഗൗതം മേനോൻ എന്നിവർ സംസാരിച്ചു.
സംസ്ഥാന പ്രസിഡൻ്റിൻ്റെ അധ്യക്ഷതയിൽ ആരംഭിച്ച പ്രതിനിധി സമ്മേളനത്തിൽ മധ്യമേഖല സെക്രട്ടറി പി. അരവിന്ദാക്ഷൻ സ്വാഗതം ആശംസിച്ചു. നിർവാഹക സമിതി വൈസ് പ്രസിഡൻ്റ് മൈത്രി . പി .യു അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.
ജനറൽ സെക്രട്ടറി പ്രവർത്തന റിപ്പോർട്ടും ട്രഷറർ വരവുചെലവു കണക്കും അവതരിപ്പിച്ചു.
സമ്മേളനം മാർച്ച് 1 ന് സമാപിക്കും.

ഉൽഘാടന സമ്മേളന ചിത്രങ്ങൾ
സ്വാഗതം
അഡ്വ. എ. രാജ (ദേവികുളം എം. എൽ.എ)

അധ്യക്ഷ പ്രഭാഷണം
റ്റി.കെ. മീരഭായി

ഉൽഘാടന മ്മേളനം – നന്ദി പ്രകാശനം വി.വി. ഷാജി ( സംഘാടക സമിതി ജനറൽ കൺവീനർ)

