സംസ്ഥാന വാർഷികം സംഘാടക സമിതി രൂപീകരിച്ചു.
63 മത് സംസ്ഥാന വാർഷികം 2026 ഫെബ്രുവരി 28 മാർച് 1 തിയതികളിൽ അടിമാലിയിൽ

അടിമാലി: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് 63 മത് സംസ്ഥാന വാർഷിക സമ്മേളനം
2026 ഫെബ്രുവരി 28 മാർച് 1 തിയതികളിൽ അടിമാലിയിൽ വെച്ചു നടക്കുന്നതിൻ്റെ ഭാഗമായുള്ള സംഘാടക സമിതി രൂപീകരിച്ചു. ചെറുകിട തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ പി. എസ്. രാജൻ വിഭവസമാഹരണത്തിൻ്റെ ഭാഗമായി തയ്യാറാക്കിയ ചുമർകുടുക്കയുടെ വിതരണോദ്ഘാടനം നിർവ്വഹിച്ചു. പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി പി.വി. ദിവാകരൻ സമ്മേളന പരിപാടികൾ വിശദീകരിച്ചു. സംഘാടക സമിതി ഭാരവാഹികളുടെ പാനൽ ജില്ലാ ട്രഷറർ പി. കെ. സുധാകരനും ബഡ്ജറ്റും ഭാവി പരിപാടികളും വി.വി ഷാജിയും അവതരിപ്പിച്ചു. തുടർന്ന് ടി.കെ. ഷാജി, ചാണ്ടി. പി.അലക്സാണ്ടർ, കോയ അമ്പാട്ട് , അഡ്വ : ടി കെ മനോജ്,ജോൺസി ഐസക് തുടങ്ങിയവർ സംസാരിച്ചു. അഡ്വ: എ രാജ എം എൽ എ ചെയർമാനും വി.വി. ഷാജി ജനറൽ കൺവീനറുമായിട്ടുള്ള സംഘാടക സമിതിയും വിവിധ സബ്ബ് ക്കമ്മറ്റികളും ഇരുനൂറ്റിഅൻപത്തിയൊന്നംഗ ജനറൽ കമ്മറ്റിയും രൂപീകരിച്ചു.

സംസ്ഥാന പ്രസിഡന്റ് ടി.കെ.മീരാഭായിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിന് ജില്ലാ സെക്രട്ടറി കെ.എൻ രാധാകൃഷ്ണൻ സ്വാഗതവും കെ.വി ജോയ് നന്ദിയും പറഞ്ഞു.

