എം എ മണി അനുസ്മരണം

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ചാവക്കാട് മേഖലയുടെ മുതിർന്ന പ്രവർത്തകനും മുൻ ജില്ലാ പ്രസിഡണ്ട്, ജില്ല സെക്രട്ടറി, ട്രഷറർ എന്നീ നിലകളിൽ സ്തുത്യർഹമായ പ്രവർത്തനം കാഴ്ചവച്ച വിപ്ലവകാരിയും സാമൂഹ്യപ്രവർത്തകനും, മനുഷ്യസ്നേഹിയും ശാസ്ത്രപ്രചാരകനുമായ എം. എ മണിയെ അനുസ്മരിച്ചു.

22.02.2026, ഞായറാഴ്ച വൈകുന്നേരം കുരഞ്ഞിയൂർ ലക്ഷംവീട് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് പരിഷത്ത്
മേഖല പ്രസിഡൻ്റ് സുബിത അഷറഫ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി പി. മുരളീധരൻ അനുസ്മരണ പ്രഭാഷണം നടത്തി. മേഖല ട്രഷറർ എം. കേശവൻ, മുൻ മേഖല പ്രസിഡൻ്റ് അഡ്വ: ശിവശങ്കരൻ, മേഖല സെക്രട്ടറി സി. ദേവദാസ് മാസ്റ്റർ എന്നിവർ സംസാരിച്ചു. തുടർന്ന് അറിയാം അകറ്റാം പകരാവ്യാധികൾ എന്ന വിഷയത്തിൽ ഡോ.കെ.ജി. രാധാകൃഷ്ണൻ സെമിനാർ അവതരിപ്പിച്ചു. ആരോഗ്യ മേഖലയിലെ മാറ്റങ്ങൾ, കേരളിയന്റെ ആരോഗ്യ സംരക്ഷണത്തിൽ ഉണ്ടാകുന്ന നിരക്ഷരത, ആധുനിക സൗകര്യങ്ങൾ വർദ്ധിക്കുത്തോറും മലയാളികളുടെ തങ്ങളുടെ ആരോഗ്യ നയത്തിൽ വരുത്തേണ്ട തിരുത്തലുകൾ എന്നീ കാര്യങ്ങളിൽ സ്പഷ്ടമായ ചില മുൻകരുതലുകൾ അദ്ദേഹം വ്യക്തമാക്കി. ഞമനേങ്ങാട് തിയ്യറ്റർ വില്ലേജ് അവതരിപ്പച്ച ശങ്കരെട്ടന്റെ വെളിപാടുകൾ എന്ന വീട്ടുമുറ്റ നാടകവും തിങ്ങി നിറഞ്ഞ സദസ്സിൽ അരങ്ങേറി. ഗീത കുരഞ്ഞിയൂർ സ്വാഗതവും ബാലകൃഷ്ണൻ നന്ദിയും രേഖപ്പെടുത്തി.

