വൈനു ബാപ്പു അമേച്ചർ ആസ്ട്രാണമി ക്ലബ്ബ് കണ്ണൂരിൽ ഉദ്ഘാടനം ചെയ്തു
വൈനുബാപ്പു – ആസ്ട്രോണമി ക്ലബ്ബ് കണ്ണൂർ ജില്ലയിൽ ജ്യോതി ശാസ്ത്രജ്ഞൻ കെ പാപ്പുട്ടി ഉദ്ഘാടനം ചെയ്യുന്നു
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കണ്ണൂർ ജില്ലാ കമ്മിറ്റി നേതൃത്വം കൊടുക്കുന്ന
വൈനു ബാപ്പു അമേച്ചർ
ആസ്ട്രോണമി ക്ലബ്ബിന് തുടക്കമായി. ജ്യോതിശാസ്ത്രത്തിനും വാന നിരീക്ഷണത്തിനും പ്രാധാന്യം നൽകിയാണ് കണ്ണൂർ ജില്ലാ കേന്ദ്രത്തിൽ ജ്യോതിശാസ്ത്ര ക്ലബ്ബിന് തുടക്കമായത്.
വിദ്യാലയങ്ങളിലെ സയൻസ് ക്ലബ്ബുകൾ, വായനശാലകൾ എന്നിവർക്ക് കണ്ണൂർ ജില്ലാ ആസ്ട്രോണമി ക്ലബ്ബിൽ അംഗമാവാം
ഇന്ന് കണ്ണൂരിൽ സംഘടിപ്പിച്ച ഉദ്ഘാടന പരിപാടിയിൽ
ശാസ്ത്രജ്ഞൻ കെ. പാപ്പൂട്ടി ഉദ്ഘാടനം ചെയ്തു. കേന്ദ്രാ നിർവാഹക സമിതി അംഗം ടി.കെ. ദേവരാജൻ ശാസ്ത്രവബോധ പ്രവർത്തനങ്ങൾ വിശദീകരിച്ചു. സി.പി. ഹരിന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ.പി പ്രദീപൻ സ്വാഗതം പറഞ്ഞു ജില്ലാ പ്രസിഡണ്ട് പി.വി.ജയശ്രീ ജില്ലാ സിക്രട്ടറി ബിജു നെടുവാലൂർ, പി.കെ സുധാകരൻ, വിജയൻ ടി.വി തുടങ്ങിയവർ സംസാരിച്ചു.
കവിണിശ്ശേരി കുഞ്ഞിരാമൻ
ഒരു ബൈനോക്കുലർ ആസ്ട്രോണമി ക്ലബിന് സമ്മാനമായി നൽകി
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നേതൃത്വം നൽകുന്ന ആസ്ട്രോണമി ക്ലബ്ബിൽ അംഗമാവാൻ
99613 5467