ക്യാമ്പസ് ശാസ്ത്ര സമിതി രൂപീകരിച്ചു

ശാസ്ത്രസാഹിത്യ പരിഷത്ത് വയനാട് യുവസമിതിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ സർവകലാശാല അധ്യാപക വിദ്യാഭ്യാസ കേന്ദ്രം മാനന്തവാടിയിൽ ക്യാമ്പസ് ശാസ്ത്രസമിതി രൂപീകരിച്ചു.

Picsart_24-11-13_13-18-20-088

13 നവംബർ 2024

വയനാട്

മാനന്തവാടി, തോണിച്ചാൽ : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വയനാട് യുവസമിതിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ സർവകലാശാല അധ്യാപക വിദ്യാഭ്യാസ കേന്ദ്രം മാനന്തവാടിയിൽ ക്യാമ്പസ് ശാസ്ത്രസമിതി രൂപീകരിച്ചു. ചൂരൽമല-മുണ്ടക്കൈ ഉരൂൾപൊട്ടൽ ദുരന്ത പശ്ചാത്തലത്തിൽ സന്നദ്ധസേവന പ്രവർത്തനങ്ങളിലേർപ്പെട്ട ക്യാമ്പസ് നാഷണൽ സർവീസ് സ്കീം യൂണിറ്റുകളെ യുവസമിതി അനുമോദിച്ചു. ആദ്യ പരിപാടിയായി യുദ്ധവിരുദ്ധ സിഗ്നേച്ചർ ക്യാമ്പയിൻ നടത്തി. കോഴ്സ്  ഡയറക്ടർ ഡോ. എം. പി. അനിൽ ഉദ്ഘാടനം ചെയ്തു. യുവസമിതി ജില്ലാ കൺവീനർ കെ. എ. അഭിജിത്ത്, കെ. ആർ. സാരംഗ്, ക്യാമ്പസ് ശാസ്ത്രസമിതി അധ്യാപക പ്രതിനിധി സി. എച്ച്. ഗണേഷ്, ഇ പി ഷാനി, പി. ശ്രേയ, അശ്വതി ചോയാൻ, എ പ്രണവ് ശങ്കർ, ടി പി രജീഷ് എന്നിവർ സംസാരിച്ചു.