Home / പത്രപ്രസ്താവന

പത്രപ്രസ്താവന

ഇന്ത്യന്‍ ഭരണഘടനയെ സംരക്ഷിക്കുക

ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളായ ജനാധിപത്യവും മതേതരത്വവും കാറ്റിൽ പറത്തിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ അപലപനീയമാണ്. ഭരണഘടന അനുസരിച്ച് പൗരത്വത്തിന്റെ അടിസ്ഥാനം രാജ്യത്തു താമസിക്കലും ജൈവ ബന്ധങ്ങളുമാണ്. അത് ഒരിക്കലും മതത്തെ അടിസ്ഥാനമാക്കിയായിരുന്നില്ല. മതാടിസ്ഥാനത്തിലുള്ള വിഭജനത്തിലേക്ക് രാജ്യത്തെ നയിക്കാനാണ് കേന്ദ്ര സർക്കാറിന്റെ പുതിയ നീക്കമെന്ന് ഞങ്ങള്‍ ഭയപ്പെടുന്നു. അത് ശാസ്ത്രരംഗത്തടക്കം എല്ലാം മേഖലയിലും കനത്ത തിരിച്ചടിയാണുണ്ടാക്കുക. പാളിപ്പോയ നോട്ടു നിരോധനവും മുന്നൊരുക്കമില്ലാതെ നടപ്പാക്കിയ ജി.എസ്.ടിയും രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ആകെ തകിടം …

Read More »

കെ.എ.എസ്. പരീക്ഷ ഇംഗ്ലീഷില്‍ മാത്രം നടത്താനുള്ള തീരുമാനം തിരുത്തണം

പാലക്കാട്: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് പരീക്ഷ ഇംഗ്ലീഷില്‍ മാത്രം നടത്താനുള്ള തീരുമാനം തിരുത്തണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു. പാലക്കാട് മുണ്ടൂര്‍ ഐ.ആര്‍.ടി.സിയില്‍ വെച്ച് നവംബര്‍ 9,10 തിയ്യതികളില്‍ നടന്ന ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രവര്‍ത്തക ക്യാമ്പില്‍ അവതരിപ്പിച്ച പ്രമേയത്തിലാണ് ആവശ്യം ഉന്നയിച്ചത്. പി.എസ്.സി പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചതിലൂടെ ബഹുമാനപ്പെട്ട കേരളമുഖ്യമന്ത്രി സമൂഹത്തിന് നല്‍കിയ ഉറപ്പില്‍ നിന്ന് പിന്മാറിയിരിക്കുകയാണ്. മൂന്നാഴ്ചയോളം നീണ്ട നിരാഹാര സമരത്തിന്റേയും തിരുവോണനാളിലടക്കം കേരളമൊന്നാകെ നടത്തിയ ഉപവാസ …

Read More »

പരിസ്ഥിതി ദുർബല പ്രദേശം ഒരു കിലോമീറ്ററായി ചുരുക്കരുത്

കേരളത്തിലെ വന്യജീവി സങ്കേതത്തിനും ദേശീയ ഉദ്യാനത്തിനും ചുറ്റുമുള്ള ഒരു കിലോമീറ്റർ ദൂരപരിധി പരിസ്ഥിതി ദുർബല പ്രദേശമായി പ്രഖ്യാപിക്കണമെന്നുള്ള ഒക്ടോബര്‍ 23ലെ ലെ മന്ത്രിസഭാ തീരുമാനം തെറ്റിദ്ധാരണ പരത്തുന്നതും നിലവിലെ കേന്ദ്ര നിയമത്തിന്റെ ഉദ്ദേശ ലക്ഷ്യത്തെ ദുർബലപ്പെടുത്തുന്നതുമാണ്. മാത്രമല്ല ഇത്തരം ഒരു തീരുമാനം ഏകപക്ഷീയമായി കൈക്കൊള്ളാന്‍ നിയമം സംസ്ഥാനത്തിന് അധികാരം നൽകുന്നുമില്ല. ഒരു പുകമറ സൃഷ്ടിച്ച്, എക്കോ സെൻസിറ്റീവ് സോണുകളിൽ അനുവദനീയമല്ലാത്ത ക്വാറികൾ, ക്രഷറുകള്‍ മുതലായ പ്രവൃത്തികൾക്ക് അവിടങ്ങളില്‍ അനുമതി കൊടുക്കാനുള്ള …

Read More »

ഖാദർ കമ്മിറ്റി റിപ്പോർട്ട് സമഗ്രമായാണ് നടപ്പിലാക്കേണ്ടത്

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രമേയം സ്‌കൂൾ വിദ്യാഭ്യാസ മേഖലയിലെ മികവ് ലക്ഷ്യം വച്ചുകൊണ്ട് ഡോ.എം.എ.ഖാദർ ചെയർമാനായുള്ള വിദഗ്ധസമിതി തയ്യാറാക്കിയ റിപ്പോർട്ടിലെ നിർദേശങ്ങൾ പൊതുവേ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സ്വാഗതം ചെയ്യുന്നു. ഏതൊരു വിദ്യാഭ്യാസ പദ്ധതിയെയും ആത്യന്തികമായി വിലയിരുത്തേണ്ടത് ഗുണഭോക്താവിന്റെ പക്ഷത്തുനിന്നു കൊണ്ടായിരിക്കണം. പ്രീസ്‌കൂൾ ഘട്ടം മുതൽ ഹയർസെക്കന്ററി ഘട്ടം വരെയുള്ള വിദ്യാഭ്യാസത്തെ സമഗ്രമായി നോക്കികാണാൻ റിപ്പോർട്ട് ശ്രമിക്കുന്നുണ്ട്. പ്രീസ്‌കൂൾ വിദ്യാഭ്യാസം കൂടുതൽ ചിട്ടപ്പെടുത്താൻ നിയമനിർമാണം തന്നെ വേണ്ടിവരുമെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു. …

Read More »

കേരളത്തില്‍ നടക്കുന്ന കരിമണല്‍ ഖനനത്തിലെ അശാസ്ത്രീയതകള്‍ പരിഹരിക്കുകയും ഖനനപ്രദേശത്തെ ജനങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ക്കും ആശങ്കകള്‍ക്കും പരിഹാരങ്ങള്‍ കാണുകയും ഉത്തരവാദിത്ത ഖനനരീതി (Responsible Mining) സ്വീകരിക്കുകയും ചെയ്യുക. (പത്രപ്രസ്താവനയുടെ പൂര്‍ണരൂപം)

രാജ്യത്തെ കരിമണല്‍ നിക്ഷേപങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് നീണ്ടകര തൊട്ട് തൃക്കുന്നപ്പുഴ വരെയുള്ള തീരദേശത്ത് ഉള്ളത്. ഇതിന് പുറമെ തമിഴ്‌നാട്, ഒറീസ, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലും തീരദേശ കരിമണല്‍ നിക്ഷേപങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. പ്രധാനമായും ഖനനം നടക്കുന്നത് കേരളത്തിലെ നീണ്ടകര-ആലപ്പാട്, തമിഴ്‌നാട്ടിലെ മണവാളക്കുറിച്ചി – തുത്തുക്കുടി, ഒറീസയിലെ ഗോപാല്‍പുര്‍ എന്നിവിടങ്ങളിലാണ്. ഇവിടങ്ങളിലെ ഖനനം പൊതുമേഖലാ സ്ഥാപനങ്ങളാണ് നടത്തുന്നത്. തുത്തുക്കുടി, വിശാഖപട്ടണം, രത്‌നഗിരി തുടങ്ങിയ സ്ഥലങ്ങളില്‍ സ്വകാര്യസംരംഭങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. മറ്റു സ്ഥലങ്ങളില്‍ നിന്ന് …

Read More »

പരിഷത്ത് തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി നല്‍കിയ പത്രപ്രസ്താവന

റേഷൻ ജനകീയ വിജിലൻസ് കമ്മിറ്റി രൂപീകരണം സ്വാഗതാർഹം തൃശ്ശൂർ: കേരളത്തിലെ റേഷൻകടകളുടെ പ്രവർത്തനം നിരീക്ഷിക്കാനും വിലയിരുത്താനും ക്രമക്കേട് ഒഴിവാക്കാനും ലക്ഷ്യമിട്ട് ജനകീയ പങ്കാളിത്തത്തോടെ വിജിലൻസ് കമ്മിറ്റി രൂപീകരിക്കാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹമാണെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃശൂർ ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. റേഷൻ ഉപഭോക്താക്കൾക്ക് അർഹമായതും ഗുണമേന്മയുള്ളതുമായ വിഹിതം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഇതിനകം സർക്കാർ കൈക്കൊണ്ട നടപടികളിൽ ഏറ്റവും പ്രാധാന്യമുള്ളതാണ് വിജിലൻസ് കമ്മിറ്റി രൂപീകരണം സംബന്ധിച്ച തീരുമാനം. തൃശ്ശൂർ …

Read More »

സാംസ്‌കാരികപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങളെ അപലപിക്കുക

വര്‍ഗീയതയ്ക്കും ഫാസിസ്റ്റ് സ്വഭാവമുള്ള രാഷ്ട്രീയത്തിനും കീഴടങ്ങില്ല എന്ന് വാക്കുകൊണ്ടും പ്രവൃത്തിക്കൊണ്ടും ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്ന ഒരു ജനതയെ കായികബലം കൊണ്ട് കീഴടക്കും എന്ന ധാര്‍ഷ്ട്യമാണ് കേരളത്തിലെ സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് നേരെ സംഘപരിവാര്‍ സംഘടനകള്‍ അഴിച്ചു വിട്ടിരിക്കുന്ന ആക്രമണങ്ങളില്‍ തെളിയുന്നത്. ചെറുത്ത് നില്‍ക്കുന്നവരെ കൊന്നുകളഞ്ഞും എതിരാശയങ്ങളെ നിശ്ശബ്ദമാക്കിയുമാണ് ലോകത്തെവിടെയും ഫാസിസം അധികാരത്തില്‍ എത്തിയിട്ടുള്ളത്. ഇന്ത്യയില്‍ ഗാന്ധിവധത്തോടെ തുടങ്ങിയ ആക്രമണങ്ങള്‍ നരേന്ദ്ര ധബോ ല്‍ക്കര്‍ മുതല്‍ ഗൗരി ലങ്കേഷ് വരെ എത്തിനില്‍ക്കുന്ന ചരിത്രം നമ്മുടെ …

Read More »