എറണാകുളം ജില്ലാ വാർഷികം
സദസ്സ്
എറണാകുളം – ഫെബ്രുവരി-8-2026
കേരള ശാസ്ത്ര സാഹിത്യ എറണാകുളം ജില്ലാവാർഷികം മെയ് 7, 8 തീയതികളിൽ പെരുമ്പാവൂർ മാർത്തോമാ വനിതാ കോളേജിൽ നടന്നു. ഡോ. സുനിൽ പി ഇളയിടം ജനാധിപത്യവും ശാസ്ത്രബോധവും എന്ന വിഷയത്തിൽ ഉദ്ഘാടന പ്രഭാഷണം നടത്തി. ജനാധിപത്യം ഏറ്റവും ദുർബലമായ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ഔപചാരിക വേദികളിൽ പോലും ജനാധിപത്യം ദുർബലപ്പെടുന്നു. ഇന്ത്യ സാമ്പത്തികമായി നാലാംസ്ഥാനത്ത് എത്തിയെന്ന് വീരവാദങ്ങൾ നടക്കുമ്പോൾ ആഗോള പട്ടിണി സൂ ചികയിൽ രാജ്യം 112-ാം സ്ഥാനത്താണെന്ന യാഥാർഥ്യം നാം തിരിച്ചറിയേണ്ടതുണ്ട്. ബംഗ്ലാദേശും അഫ്ഗാനിസ്താനും പാകി സ്താനും ശ്രീലങ്കയും പട്ടിണി സൂചികയിൽ നമ്മളേക്കാൾ മുകളിലാണ്. 10 കൊല്ലംകൊ ണ്ട് 2 പ്രധാന കുത്തകകളുടെ ആസ്തി ലക്ഷം കോടിയായി വളർന്നതാണ് ഇന്ത്യയു ടെ സാമ്പത്തിക വളർച്ച. സാമ്പത്തിക ജനാ ധിപത്യം എന്നത് ഇന്ത്യയിൽ സമ്പൂർണമായി റദ്ദായിക്കഴിഞ്ഞിരിക്കുന്നു. ലോകത്തെ ഏറ്റവും വലിയ കച്ചവടസാമഗ്രിയായി ആയുധം മാറി, ശാസ്ത്രഗവേഷണത്തിന് കൂടുതൽ പണം ചെലവഴിക്കപ്പെടുന്ന മേഖല ആയുധ ഗവേഷണത്തിനാണെന്നും ഡോ.സുനിൽ പി ഇളയിടം പറഞ്ഞു. . ഇന്ത്യൻ ബജറ്റിലെ പ്രതിരോധത്തിനുവേണ്ടി ചെലവഴിക്കുന്നത് മുന്നേമുക്കാൽ കോടി ലക്ഷമാണ്. ആയുധം വാങ്ങാനും കത്തിച്ചുകളയാനും 4 ലക്ഷം കോടി രൂപയാണ് ചെലവഴിക്കുന്നത്. ശാസ്ത്രബോധം പൊതുബോധമാ ക്കാനുള്ള കൂട്ടായ ഇടപെടലിലൂ ടെമാത്രമേ ജനാധിപത്യം ശക്തിപ്പെടുത്താനാകൂ അദ്ദേഹം പറഞ്ഞു.
എൽദോസ് കുന്നപ്പിള്ളിൽ എം എൽ എ സമ്മേളനം ഉദ്ഘാടനം ചെയ്തു.
മുൻസിപ്പൽ ചെയർപേഴ്സൺ സംഗീത കെ എൻ, കൗൺസിലർ നൗഷാദ് കെസി എന്നിവർ ആശംസകൾ നേർന്നു. ജില്ലാ പ്രസിഡണ്ട് കെ കെ വിജയപ്രകാശ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ കൺവീനർ അഭിലാഷ് അനിരുദ്ധൻ സ്വാഗതവും മേഖലാസെക്രട്ടറി വിനയ് ബാബു നന്ദിയും പറഞ്ഞു.
കെ വിജയകുമാർ എഴുതിയ വയോജന പരിപാലനം ശാസ്ത്രം, സമൂഹം എന്ന പുസ്തകം ഡോ. സുനിൽ പി ഇളയിടം ഡോ. പി ആർ മാധവ പണിക്കർക്കു നൽകി പ്രകാശനം ചെയ്തു. കൊച്ചി സർവ്വകലാശാല ഫിസിക്സ് വിഭാഗം മേധാവി ആൽഡ്രിൻ ആന്റണി, ഐരാപുരം കോളേജ് ഫിസിക്സ്, കെമിസ്ട്രി വിഭാഗങ്ങൾ എന്നിവരെ സമ്മേളനത്തിൽ ആദരിച്ചു. ക്വാണ്ടം എക്സിബിഷൻ എക്സ്പ്ലൈനേഴ്‌സ് ആയ യുവ ശാസ്ത്ര പ്രവർത്തകരെ അഭിനന്ദിച്ചു
റിപ്പോർട്ട് വർഷം നമ്മെ വിട്ടുപിരിഞ്ഞ പരിഷദ് പ്രവർത്തകരെയും, ശാസ്ത്ര പ്രതിഭകളെയും ജില്ലാ ജോയിന്റ് സെക്രട്ടറി കെ പി രവികുമാർ അനുസ്മരിച്ച് സംസാരിച്ചു. സംസ്ഥാന അവലോകനം നിർവാഹസമിതി അംഗം ഡോ. ജയന്തി എസ് പണിക്കരും സംഘടനാരേഖ മുൻ ജനറൽ സെക്രട്ടറി ടി കെ ദേവരാജനും അവതരിപ്പിച്ചു. വാർഷിക റിപ്പോർട്ട് സെക്രട്ടറി പി കെ വാസു, വരവു- ചെലവു കണക്കുകൾ ട്രഷറർ കെ ഡി കാർത്തികേയൻ, ഓഡിറ്റ് റിപ്പോർട്ട് എ എസ് സദാശിവൻ എന്നിവർ അവതരിപ്പിച്ചു. റിപ്പോർട്ട് ചർച്ചയുടെ പ്രതികരണത്തോടെ ദിവസത്തെ സമ്മേളന നടപടികൾ അവസാനിച്ചു
രണ്ടാം ദിവസം രാവിലെ റിപ്പോർട്ട്,വരവ്- ചെലവ് കണക്കുകളുടെ വിശദീകരണത്തോടെ സമ്മേളനം ആരംഭിച്ചു. പ്രൊഫ. പി കെ രവീന്ദ്രൻ സംഘടന ഗ്രൂപ്പ് ചർച്ച നിർദ്ദേശങ്ങൾ ക്രോഡീകരിച്ചു. ഭാവി പ്രവർത്തനങ്ങൾ നിർവാഹക സമിതി അംഗം തങ്കച്ചൻ അവതരിച്ചു.
മലയാള ഭാഷാബിൽ അടിയന്തരമായി
നടപ്പിലാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. കേരള നിയമസഭ 2015-ൽ പാസാക്കി രാഷ്ട്രപതിക്കയച്ചെങ്കിലും അംഗീകാരം ലഭിക്കാതിരുന്ന ബിൽ 2025ൽ 10 വർഷം പൂർത്തിയാക്കിയപ്പോൾ തിരിച്ചയച്ചു. ബില്ലിൽ ന്യൂനപക്ഷ ഭാഷകൾക്കും ഗോത്ര ഭാഷകൾക്കും അർഹമായ അംഗീകാരവും സുരക്ഷയും ഉറപ്പാക്കുന്ന ഭേദഗതികളോടെ നിയമസഭ 2025 ൽ പാസാക്കി വീണ്ടും ഗവർണർക്ക് സമർപ്പിച്ചിരിക്കുകയാണ്.
നാളിതുവരെ ഗവർണർ ഈ ബിൽ ഒപ്പിട്ട് നിയമം ആക്കുന്നതിനുള്ള നടപടി എടുത്തിട്ടില്ല. അതോടൊപ്പം തന്നെ മലയാള ഭാഷാബിൽ നടപ്പിലാക്കരുതെന്ന് കർണ്ണാടകത്തിലെ ചില ഭാഷാസംഘടനകൾ അനാവശ്യമായി പരാതി നൽകിയിരിക്കുകയാണ്. ഇത് മലയാള ഭാഷാബിൽ നടപ്പിലാക്കുക എന്ന പൊതു താൽപ്പര്യത്തിനെതിരാണ്. കൂട്ടായ സമ്മർദം ഉണ്ടാകേണ്ടതുണ്ട്.
സെപ്റ്റേജ്, സീവേജ് മാലിന്യ സംസ്കാരണം ശാസ്ത്രീയ സംവിധാനങ്ങൾ ഒരുക്കുകയും നിയമ നടപടികൾ പരിഷ്ക്കരിക്കുകയും ചെയ്യുക, നെൽവയൽ തണ്ണീർ തട നിയമത്തിൽ 2018 ൽ വരുത്തിയ ഭേദഗതി റദ്ദു ചെയ്തു കർശനമായി നടപ്പാക്കുക. എന്നീ പ്രമേങ്ങൾ സമ്മേളനം അംഗീകരിച്ചു
കെ കെ വിജയപ്രകാശ് (പ്രസിഡന്റ്), പി ബെന്നി, കെ പി രവികുമാർ ( വൈസ് പ്രസിഡന്റ്മാർ), പി കെ വാസു ( ജില്ലാ സെക്രട്ടറി), വിജയലക്ഷ്മി പി എസ് ( ജോയിന്റ് സെക്രട്ടറിമാർ), കാർത്തികേയൻ കെ ഡി (ട്രഷറർ)എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു











