നാളത്തെ പഞ്ചായത്ത് വികസന പത്രിക തയ്യാറാക്കൽ വയനാട് ജില്ല ശില്പശാല 

പ്രൊഫ.കെ.ബാലഗോപാലൻ ശാസ്ത്ര സാഹിത്യ പരിഷത്ത് വികസന വിദഗ്ധ സമിതി കൺവീനർ വികസന പത്രിക എങ്ങനെ തയ്യാറാക്കാം എന്നു വിശദീകരിക്കുന്നു.

മീനങ്ങാടി: കേരള ശാസ്ത്രസാഹിത്യപരിഷത്ത് സംസ്ഥാന തലത്തിൽ നടത്തുന്ന നാളത്തെ പഞ്ചായത്ത് ജനകീയവികസന പത്രിക തയ്യാറാക്കൽ പരിപാടിയുടെ ഭാഗമായി വയനാട് ജില്ലാക്കമ്മറ്റിയുടെ നേതൃത്വത്തിൽ വികസന പത്രിക തയ്യാറാക്കൽ ശില്പശാല മീനങ്ങാടി സ്റ്റെർക്ക് ഹാളിൽ വെച്ച് നടത്തി. വൈത്തിരി, മുട്ടിൽ, മീനങ്ങാടി , പുല്പള്ളി എന്നീ ഗ്രാമപഞ്ചായത്തുകളിലും മാനന്തവാടി മുനിസിപ്പാലിറ്റിയിലും ആണ് ജനകീയ വികസന പത്രിക തയ്യാറാക്കുന്നത്. ഇവിടങ്ങളിൽ ഒക്ടോബർ 2 ന് വികസന ജനസഭ നടത്തും.വികസന പത്രിക എങ്ങനെ തയ്യാറാക്കാം എന്ന വിഷയം പരിഷത്ത്ജില്ല വികസനവിദഗ്ധസമിതി കൺവീനർ പ്രൊഫ.കെ.ബാലഗോപാലൻ വിശദീകരിച്ചു. കൃഷി മണ്ണ്, ജല സംരക്ഷണം, അടിസ്ഥാന വികസനം – പാർപ്പിടം – ഊർജം, ലിംഗനീതി, ഭിന്നശേഷി – വയോജന വികസനം, ദുരന്ത നിവാരണം-കാലാവസ്ഥ വ്യതിയാനം – ജൈവ വൈവിധ്യ സംരക്ഷണം, വിദ്യാഭ്യാസം, സംസ്ക്കാരം , കലാകായികം, തുടങ്ങിയ വിഷയങ്ങളിൽ ഫോക്കസ് ഗ്രൂപ്പ് ചർച്ചകളിലൂടെ തയ്യാറാക്കിയ നിർദ്ദേശങ്ങൾ ഇ.വി. വിനോദൻ , സിറിയക്ക് സെബാസ്റ്റ്യൻ, കെ.എസ്. പ്രഭാകുമാരി , എം.കെ. സുന്ദർലാൽ , പി.എം.ബാലകൃഷ്ണൻ , കെ.ജെ.യോഹന്നാൻ, പി.അനിൽകുമാർ ,പി.യു. മർക്കോസ്, എ.കെ.ഷിബു, ടി.ആർ .സുമ എന്നിവർ അവതരിപ്പിച്ചു.പരിഷത്ത് വയനാട് ജില്ല പ്രസിഡന്റ് പി.അനിൽകുമാർ തുടർ പ്രവർത്തനങ്ങൾ വിശദീകരിച്ചു. വികസന ഉപസമിതി കൺവീനർ എം.എം. ടോമി സ്വാഗതവും  പി.കെ രാജപ്പൻ റിസോഴ് സ്പേഴ്സൺ നന്ദിയും പറഞ്ഞു.

You may have missed