പുതിയ കോട്ടായിയുടെ വികസന വഴികൾ.
കോട്ടായി പഞ്ചായത്ത് വികസന പത്രികയുടെ പ്രകാശനവും പൊതുജനസഭയുടെ ഉൽഘാടനവും തരൂർ എം.എൽ.എ.പി.പി. സുമോദ് നിർവഹിച്ചു.

കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ നേതൃത്വത്തിൽ തയ്യാറാക്കിയ കോട്ടായി പഞ്ചായത്ത് വികസന പത്രികയുടെ പ്രകാശനവും പൊതുജനസഭയുടെ ഉൽഘാടനവും തരൂർ എം.എൽ.എ.പി.പി. സുമോദ് നിർവഹിച്ചു. കരട് വികസന പത്രിക കുഴൽമന്ദം ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ. ദേവദാസ് ,കോട്ടായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് – എ.സതീഷിന് കൈമാറി. പരിഷത്തിൻ്റെ വികസന പരിപ്രേക്ഷ്യം പരിഷത്ത് കേന്ദ്രനിർവാഹക സമിതിയംഗം, വി.ജി. ഗോപിനാഥ് അവതരിപ്പിച്ചു. അക്കാദമിക് കൺവീനർ കെ.കെ. നാരായണൻ വികസന പത്രികയിലെ നിർദ്ദേശങ്ങൾ അവതരിപ്പിച്ചു. ‘തുടർന്നു നടന്ന ചർച്ച ക്രോഡീകരിച്ച് പരിഷത്ത് ജില്ലാ വികസന സമിതി കൺവീനർ സി.മുഹമ്മദ് മൂസസംസാരിച്ചു. 90 പേർ പങ്കെടുത്ത പൊതു സഭക്ക് മേഖലാ സെക്രട്ടറി പി.രാകേഷ് സ്വാഗതവും ജനറൽ കൺവീനർ കെ.വി.മോഹനൻ നന്ദിയും പറഞ്ഞു.
