നാളത്തെ പുല്ലമ്പാറ ജനകീയ വികസന പത്രിക പ്രകാശനം ചെയ്തു

0

തിരുവനന്തപുരം ജില്ലയിലെ വികസന ജനസഭകൾക്ക് ഉജ്ജ്വല തുടക്കം

വെഞ്ഞാറമൂട് : നാളത്തെ പഞ്ചായത്ത് വികസന ക്യാമ്പയിൻ്റെ ഭാഗമായി വെഞ്ഞാറമൂട് മേഖലാ കമ്മിറ്റി തയ്യാറാക്കിയ നാളത്തെ പുല്ലമ്പാറ ജനകീയ വികസന പത്രികയുടെ പ്രകാശനവും ജനസഭയും 24-10-2025 ന് പുല്ലമ്പാറ ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്നു. പരിഷത്ത് തിരുവനന്തപുരം ജില്ലാ ജോ : സെക്രട്ടറി റ്റി. മുരളീധരൻ അധ്യക്ഷ വഹിച്ച ജനസഭ പുല്ലമ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.വി. രാജേഷ് ഉൽഘാടനം ചെയ്തു. സംസ്ഥാന വികസന സമിതി കൺവീനർ പി.എ. തങ്കച്ചൻ മുഖ്യപ്രഭാഷണം നടത്തി.

 

      വികേന്ദ്രികൃതാസൂത്രണ
സംവിധാനത്തിലൂടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ  അടിസ്ഥാന സൗകര്യ വികസന രംഗത്തും, ആരോഗ്യ രംഗത്തും ,
വിദ്യാഭ്യാസ രംഗത്തും വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്നു.
ഇപ്പോൾ കുടിവെള്ള സ്രോതസ്സുകളെപ്പോലും മലിനമാക്കുന്ന ഒരു സംസ്കാരം വളർന്നു വരുന്നു. ആ സംസ്ക്കാരം മാറ്റിയെഴുതണം. അതോടൊപ്പം വർദ്ധിച്ചു വരുന്ന നഗരവൽകൃത ജീവിതത്തെ എങ്ങനെ സുസ്ഥിരമാക്കാമെന്നും ആലോചിക്കണം. പുല്ലമ്പാറയിൽ അവശേഷിക്കുന്ന നെൽവയലുകളെയും , തണ്ണീർത്തടങ്ങളേയും ജലസ സ്രോതസ്സുകളേയും ഭാവി തലമുറകൾക്കുവേണ്ടി സംരക്ഷിച്ചു നിലനിർത്തണം. അതിനെയാണ് സുസ്ഥിര വികസനം എന്നു പറയുന്നത്. പഞ്ചായത്തുകൾക്ക് കൈമാറിയ സ്ഥാപനങ്ങളുടെ പൂർണ്ണമായ അധികാരം പൂർണ്ണമായും പഞ്ചായത്തുകൾക്കു നൽകണമെന്നും അതിനായി പഞ്ചായത്ത് രാജ് സംവിധാനം പൊളിച്ചെഴുതണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു

പരിഷത്ത് മുൻ ജനറൽ സെക്രട്ടറി എൻ. ജഗജീവൻ ജനകിയ വികസന പത്രിക പുല്ലമ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.വി. രാജേഷിന് നൽകി പ്രകാശനം ചെയ്തു.

പരീഷത്ത് തയ്യാറാക്കിയ വികസന ലഘുലേഖ
പി.എ. തങ്കച്ചൻ  പുല്ലമ്പാറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അശ്വതി നൽകി പ്രകാശനം ചെയ്തു.

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം ഷീലാകുമാരി,
പരിഷത്ത് തിരുവനന്തപുരം ജില്ലാ വികസന ഉപസമിതി കൺവീനർ ഷിബു. എ.എസ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ  കെ.ജി. ഹരികൃഷ്ണൻ , അനിൽ നാരായണര് , ദേവിക, പരിഷദ് മുൻ ജനറൽ സെക്രട്ടറി പി. ഗോപകുമാർ , നിർവാഹക സമിതി അംഗങ്ങളായ എസ്. ജയകുമാർ  , സുനിൽകുമാർ എസ്.എൽ, വെഞ്ഞാറമൂ്ട മേഖല ട്രഷറർ  വിപിനചന്ദ്രൻ, ജനപ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമ്മ സേനാംഗങ്ങൾ  എന്നിവരോടൊപ്പം പരിഷദ് പ്രവർത്തകരും , ബഹുജനങ്ങളും  ജനസഭയിൽ പങ്കെടുത്തു. കെ. തുളസീധരൻ സ്വാഗതവും വെഞ്ഞാറമൂട് മേഖല സെക്രട്ടറി ആർ. ജയകുമാർ നന്ദിയും രേഖപ്പെടുത്തി. കോരിച്ചൊരിയുന്ന മഴയത്തും ജനസഭയിൽ മികച്ച പങ്കാളിത്തം ഉണ്ടായിരുന്നു.

റ്റി.ബാലകൃഷ്ണൻ (കോഡിനേറ്റർ ) , കെ. തുളസീധരൻ (കൺവീനർ ) , എ ശിവകുമാർ , അനിൽ നാരായണരു , ആർ . ജയകുമാർ, റ്റി. മുരളീധരൻ എന്നിവർ അംഗങ്ങളായ ടീം സമഗ്രവും, സംക്ഷിപ്തവുമായ വികസന പത്രികയാണ് തയ്യാറാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *