നാളെത്തെ മലയിൻ കീഴ് – ജനകീയ വികസന പത്രിക പ്രകാശനം ചെയ്തു

0

വികസന പത്രിക പ്രകാശനവും ജനസഭയുടെ ഉൽഘാടനവും കാട്ടാക്കട MLA IB സതീഷ് നിർവഹിച്ചു.

മലയിൻകീഴ് : നാളെത്തെ പഞ്ചായത്ത്  വികസന ക്യാമ്പയിൻ്റെ ഭാഗമായി മലയിൻകീഴ് ഗ്രാമപഞ്ചായത്തിൻ്റെ ഭാവി വികസന സാധ്യതകൾ ചർച്ച ചെയ്യുന്ന നാളെത്തെ മലയിൻകീഴ് ജനകീയ വികസന പത്രികയുടെ പ്രകാശനവും ജനസഭയുടെ ഉൽഘാടനവും ബഹുമാനപ്പെട്ട കാട്ടാക്കട എം.എൽ.എ ഐ.ബി സതീഷ് നിർവഹിച്ചു.

വോട്ടിനെ ആകർഷിക്കാൻ മാത്രമുള്ള പരിശ്രമങ്ങൾ മാത്രമായി ജനപ്രതിനിധികളുടെ പ്രവർത്തനങ്ങൾ ചുരുങ്ങരുതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
 കാട്ടാക്കട നിയോജക മണ്ഡലത്തിൽ ജലസമൃദ്ധി പദ്ധതി ആരംഭിക്കുമ്പോൾ പല ഭാഗങ്ങളിൽ നിന്നും പരിഹാസം ഉയർന്നിരുന്നു . പാരിസ്ഥിതിക കാഴ്ചപ്പാടിൽ നിന്നുള്ള ഒരു വികസന പദ്ധതി തയ്യാറാക്കിയില്ലെങ്കിൽ നമ്മൾ പരാജയപ്പെട്ടവരായിമാറും.പാരിസ്ഥിതികമായ വസ്തുതകളെ ഡാറ്റകളുടെ അടിസ്ഥാനത്തിൽ മനസ്സിലാക്കുകയും വികസന പദ്ധതികൾക്ക് രൂപം കൊടുക്കുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ ജനറൽ സെക്രട്ടറിയും ബാലവേദി കൺവീനറുമായ ജോജി കൂട്ടുമ്മേൽ
ആമുഖാവതരണം നടത്തി.

 

73, 74 ഭരണഘടനാ ഭേദഗതി പ്രകാരമുള്ള  പഞ്ചായത്ത് രാജ് ആക്ടും ത്രിതല പഞ്ചായത്ത് രാജ് സംവിധാനവും ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങൾക്കും ഒരുപോലെ ബാധകമാണ്. എന്നാൽ കേരളത്തിലുണ്ടായ വ്യത്യാസം സംസ്ഥാനത്തിൻ്റെ ആകെ ബഡ്ജറ്റിൻ്റെ 35% തുക തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ വഴി ചെലവാക്കാൻ തീരുമാനിച്ചതാണ്. പണം കൊടുക്കുകയും ആ പണം   എങ്ങനെ ചെലവാക്കണമെന്ന മാർഗ്ഗനിർദ്ദേശം നൽകുകയും ചെയ്തതോടൊപ്പം പ്രോജറ്റുകൾ തെരെഞ്ഞെടുക്കുന്നതിനുള്ള അവകാശവും പഞ്ചായത്തുകൾക്ക് നൽകി. ആ മാറ്റമാണ് കേരളത്തിൽ ഒരു സാമൂഹിക വിപ്ലവത്തിന് തുടക്കം കുറിച്ചത്. ഭവന നിർമ്മാണം, കുടിവെള്ള ലഭ്യത, വൈദ്യുതി, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പശ്ചാതല സൗകര്യങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ കഴിഞ്ഞ 30 വർഷങ്ങളായി സംഭവിച്ച നിശബ്ദ വിപ്ലവമാണ് അധികാര വികേന്ദ്രീകരണം.
ജനങ്ങൾക്ക് അധികാരത്തിൽ പങ്കാളിത്തം നൽകുന്നത് ഒരു രാഷ്ട്രീയ പ്രക്രീയയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

28.10. 2025 ന്  മലയിൻകീഴ് മാധവകവി സംസ്കൃതി കേന്ദ്രത്തിൽ വെച്ച് നടന്ന ജന സഭയിൽ  വികസന പത്രികയുടെ ഉള്ളടക്കം  ശാസ്ത്രസാഹിത്യ പരിഷത്ത് തിരുവനന്തപുരം ജില്ലാ കമ്മിറ്റി വികസന സമിതി കൺവീനർ ഷിബു. എ . എസ് അവതിരിപ്പിച്ചു. മലയിൻകീഴ്  ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്  എ.വത്സലകുമാരി
മുൻ മലയിൻകീഴ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റും നിലവിൽ ഗ്രാമപഞ്ചായത്ത് അംഗവുമായ എൽ. അനിതയ്ക്ക് നൽകി വികസന ലഘുലേഖ പ്രകാശനം ചെയ്തു.

മലയിൻകീഴ് ഗ്രാമപഞ്ചായത്ത്  വൈസ് പ്രസിഡൻറ് എസ്. സുരേഷ് ബാബു,   മുൻ പ്രസിഡൻറ് എം അനിൽകുമാർ, മുൻ വൈസ് പ്രസിഡൻറ് ശശികുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഒ.ജി.ബിന്ദു, കെ. അജിത കുമാരി എന്നിവർ പ്രതികരണങ്ങൾ നടത്തി.

സംസ്ഥാന നിർവാഹക സമിതി അംഗം എസ് എൽ സുനിൽകുമാർ, കെ ജി ഹരികൃഷ്ണൻ,  ഹരിലാൽ, അനിൽ നാരായണര് , കെ ജി ശ്രീകുമാർ, മല്ലിക, മേഖലാ പ്രസിഡൻ്റ് എൻ.കെ. പ്രകാശൻ, വൈസ് പ്രസിഡൻറ് ഷൂജ, ട്രഷറർ കുമരേശൻ, മുൻ മേഖല പ്രസിഡൻ്റ് വിജയകുമാർ, രാജേന്ദ്രൻ (ലൂസിഫർ), റാണി എന്നിവർ പങ്കെടുത്തു. പരിഷത്ത് മുൻ നേമം മേഖലാ സെക്രട്ടറി
വേണു തോട്ടും കര  അധ്യക്ഷത വഹിച്ച ജനസഭയിൽ വിഷ്ണു സ്വാഗതവും ഗീത ടീച്ചർ നന്ദിയും രേഖപ്പെടുത്തി.

 

Leave a Reply

Your email address will not be published. Required fields are marked *