നാളെത്തെ കീഴുപറമ്പ് ജനകീയ വികസന പത്രിക പ്രകാശനം  ചെയ്തു.

0

ജനകീയ മാനിഫെസ്റ്റോ 
മാലിന്യ മുക്തം നവ കേരളം മലപ്പുറം ജില്ലാകോഡിനേറ്റർ ബീന സണ്ണിപ്രകാശനം ചെയ്തു.


അധികാരവികേന്ദ്രീകരണത്തിന്റെ ഭാഗമായി കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്  അധികാരവും പണവും നിയമപരമായി തന്നെ വികേന്ദ്രീകരിച്ച് നൽകിയിട്ട് 30 വർഷം പൂർത്തിയാവുകയാണ്.
ഈ വേളയിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ
ഈ പ്രക്രീയ വഴി നാട്ടിൽ ഉണ്ടായ മാറ്റങ്ങൾ സമഗ്രമായി പഠിക്കുന്നതിന് തീരുമാനിക്കുകയുണ്ടായി. ജനങ്ങളും ഭരണവും തമ്മിലുള്ള ബന്ധത്തിൻ്റെ കാര്യത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്താൻ സഹായിച്ച  വലിയൊരു ഇടപെടലാണ് അധികാര വികേന്ദ്രീകരണ പ്രക്രീയ.

കീഴുപറമ്പ് പഞ്ചായത്തിലെ ഉൽപാദന, സേവന, പശ്ചാത്തല മേഖലകളിൽ  വികസന രംഗത്ത് കഴിഞ്ഞ 30 വർഷത്തിനിടെ ഉണ്ടായ മാറ്റങ്ങളെ പൊതുവേ നിരീക്ഷിക്കുകയും ആയതിന്റെ അടിസ്ഥാനത്തിൽ ജനങ്ങളുമായി  വ്യക്തിഗതമായും ഗ്രൂപ്പ് അടിസ്ഥാനത്തിലും നടത്തിയ ചർച്ചകൾ, ഫോക്കസ് ഗ്രൂപ്പ് ചർച്ച, ദ്വിദീയ വിവരങ്ങൾ എന്നിവയുടെ  അടിസ്ഥാനത്തിൽ തയ്യാറാക്കിയ കീഴുപറമ്പ്   ജനകീയ മാനിഫെസ്റ്റോ
മാലിന്യ മുക്തം നവ കേരളം മലപ്പുറം ജില്ലാകോഡിനേറ്റർ ബീന സണ്ണി സംഘടനാ നേതാക്കളായ  ശശികുമാർ കെ, അബ്ദുൽ ഷുക്കൂർ ടി.കെ, ഷഹർബാൻ കെ വി  എന്നിവർക്ക് നൽകി പ്രകാശനം ചെയ്തു.


കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന സെക്രട്ടറി യമുന .എസ് ആമുഖപ്രഭാഷണം നടത്തി. പരിഷത്ത് ജില്ലാ പ്രസിഡണ്ട് സി.പി.സുരേഷ് ബാബു വികസനരേഖ വിശദീകരിച്ചു. ഇ കെ ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സിപിഎം റഫീക്ക് സ്വാഗതവും എ .ബാബു നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *