നാളെത്തെ പള്ളിച്ചൽ പഞ്ചായത്ത് ജനകീയ വികസന പത്രിക  പ്രസിദ്ധീകരിച്ചു.

0

ജനസഭ  കാട്ടാക്കട എം.എൽ. എ ഐ.ബി സതീഷ് ഉൽഘാടനം ചെയ്തു


പള്ളിച്ചൽ:  നാളെത്തെ പഞ്ചായത്ത് ജനകീയ വികസന പത്രിക തയ്യാറാക്കുന്നതിൻ്റെ ഭാഗമായി  പള്ളിച്ചൽ ഗ്രാമ പഞ്ചായത്തിൽ തയ്യാറാക്കിയ ജനകീയ വികസന പത്രികയുടെ പ്രകാശനവും ജനസഭയുടെ ഉൽഘാടനവും കാട്ടാക്കട എം.എൽ.എ ഐ.ബി സതീഷ് നിർവഹിച്ചു.

ഭാവി തലമുറകളുടെ ആരോഗ്യകരമായ ജീവിതത്തെപ്പോലും പ്രതികൂലമായി ബാധിയ്ക്കുന്ന  മൈക്രോ പ്ലാസ്റ്റിക്കുകളുടെ ഉപയോഗം നിയന്ത്രിക്കാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.

 

ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ ജനറൽ സെക്രട്ടറി എൻ. ജഗജീവൻ ആ മുഖപ്രഭാഷണം നടത്തി.

 

വികേന്ദ്രികൃത ആസൂത്രണ സംവിധാനം വഴി പഞ്ചായത്തുകൾക്ക് അധികാരവും പണവും ലഭിച്ചതു കൊണ്ടാണ് അതുപയോഗിച്ച് ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ കഴിയുന്ന തീരുമാനങ്ങളെടുക്കാൻ പഞ്ചായത്തുകൾക്ക് കഴിഞ്ഞത്. വർദ്ധിച്ചു വരുന്ന വയോജന ജനസംഖ്യയും , ജീവിതശൈലീ രോഗങ്ങളും , കാലാവസ്ഥാ മാറ്റത്തിൻ്റെ ഫലമായുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും,  പഞ്ചായത്തുകൾ നേരിടുന്ന വെല്ലുവിളികളാണ്. ജനകീയാസൂത്രണത്തിൻ്റെ ആദ്യ വർഷത്തിൽ തിരുവനന്തപുരം ജില്ലയിലെ ആദ്യ ഗ്രാമസഭ കൂടാനും , 1998-ൽ തന്നെ വിഭവ ഭൂപട നിർമ്മാണം പൂർത്തിയാക്കാനും കഴിഞ്ഞ പഞ്ചായത്താണ് പള്ളിച്ചൽ. ഇപ്പോൾ പള്ളിച്ചൽ പഞ്ചായത്ത് നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന് അതിവേഗത്തിലുള്ള നഗരവൽക്കരണമാണ്. പഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങളിൽ നിന്നും ലഭിയ്ക്കുന്ന ഡാറ്റ വെച്ച് അത് ജനങ്ങളുടെ തൊഴിലിനെയും ആരോഗ്യ സുരക്ഷയെയും എങ്ങനെ ബാധിക്കുന്നുയെന്ന് വിദഗ്ദ്ധരും ജനപ്രതിനിധികളും പൊതുജനങ്ങളും ഒരുമിച്ചിരുന്ന് ചർച്ച ചെയ്യുമ്പോഴാണ് പരിഹാരങ്ങൾ നിർദ്ദേശിക്കാൻ കഴിയുന്നത്. ജനകീയ ഇടപെടൽ എന്നു പറയുന്നത് പ്രാദേശിക തലത്തിൽ രൂപീകരിക്കുന്ന അയൽക്കൂട്ടങ്ങൾ ഉൾപ്പെടെയുള്ള സംഘടനാ രൂപങ്ങളിലൂടെയാണ് യഥാർത്ഥ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.


2025 ഒക്ടോബർ 30 ന് നരുവാമൂട് തൊഴിലുറപ്പ് ഹാളിൽ വെച്ച് നടന്ന ജനസഭയിൽ പള്ളിച്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ. രാകേഷ് അധ്യക്ഷത വഹിച്ചു. നേമം ബ്ലോക്ക് പഞ്ചായത്ത് അംഗം മനോജ്, പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി.ആർ . സുനു, മുതുവല്ലൂർക്കോണം വിജയൻ, റ്റി. മല്ലിക, ശശികല , ശാസ്ത്ര സാഹിത്യ പരിഷരത്ത് തിരുവനന്തപുരം ജില്ലാ പരിസരവിഷയ സമിതി കൺവീനർ വി.ഹരിലാൽ , വികസന സമിതി കൺവീനർ ഷിബു. എ.എസ്, ആരോഗ്യവിഷമ സമിതി കൺവീനർ ജിനു കുമാർ. വി , മാസികാ കൺവീനർ എസ്. ബിജു, നേമം മേഖല സെക്രട്ടറി പ്രഭാത് നായർ, മേഖല ട്രഷറർ കുമരേശൻ, പ്രാവച്ചമ്പലം യൂണിറ്റ് സെക്രട്ടറി അനിൽ മാങ്കൂട്ടം, നിർവാഹക സമിതി അംഗം സുനിൽകുമാർ എസ്.എൽ  എന്നിവരും പങ്കെടുത്തു. പരിഷത്ത് ജില്ലാ കമ്മിറ്റി അംഗം കെ.ജി. ഹരികൃഷ്ണൻ സ്വാഗതവും പരിഷത്ത് ജില്ലാ PPC കൺവീനറും സംഘാടക സമിതി കൺവീനറുമായ കെ.ജി .ശ്രീകുമാർ നന്ദിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *