നാളത്തെ മാടക്കത്തറ പഞ്ചായത്ത് ജനകീയ വികസന പത്രിക പ്രകാശനം ചെയ്തു.

0

ജനകീയാസൂത്രണത്തിന്റെ മുപ്പതാം വാർഷികത്തിൽ വികേന്ദ്രീകൃതാസൂത്രണ മാതൃകയിൽ സുസ്ഥിര വികസന മാടക്കത്തറ പഞ്ചായത്ത് സൃഷ്ടിച്ചെടുക്കാൻ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഒല്ലൂക്കര മേഖലയുടെ മേൽനോട്ടത്തിൽ മാടക്കത്തറയിലെ  പൗരസമൂഹം വിവിധ തലത്തിൽ ചർച്ചകളും പഠനങ്ങളും സംവാദങ്ങളും  നടത്തി തയ്യാറാക്കിയ “നാളത്തെ മാടക്കത്തറ പഞ്ചായത്ത് സമഗ്ര വികസന പത്രിക “പ്രകാശനം ചെയ്തു.

നവംബർ 5 ന്  മാടക്കത്തറ ഗ്രാമ പഞ്ചായത്ത് കെ.കെ സുരേന്ദ്രൻ സ്മാരക ഹാളിൽ മേഖലാ പ്രസിഡണ്ട് തിലകൻ തേറമ്പിലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പരിഷദ് കേന്ദ്ര നിർവ്വാഹക സമിതിയംഗവും സംസ്ഥാന വികസന സമിതി ചെയർമാനുമായ ഡോ.കെ.രാജേഷ് മാടക്കത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്
ഇന്ദിരാ മോഹന് നൽക്കൊണ്ടാണ് വികസന പത്രിക പ്രകാശിപ്പിച്ചത്.  വികസന പ്രത്രികയിലെ ഉള്ളടക്കം വിശദീകരിച്ചു കൊണ്ട്  വൈ അച്യുത പ്രസാദ് സംസാരിച്ചു.
വികസന പത്രികയിലെ നിർദേശങ്ങൾ പിൻപറ്റി വരാനിരിക്കുന്ന ഭരണ സമിതിക്ക് സുഗമമായി
പ്രവർത്തിക്കാനാവുമെന്ന് ഇന്ദിരാ മോഹൻ പ്രത്യാശ പ്രകടിപ്പിച്ചു. പരിഷദ് ജെൻഡർ വിഷയ സമിതി കൺവീനർ എം. രാഗിണി, ജില്ലാ വികസന കൺവീനർ ശശികുമാർ പള്ളിയിൽ, ജില്ലാ ജോ.സെക്രട്ടറി സോമൻ കാര്യാട്ട്,ആരോഗ്യ വിഷയ സമിതി കൺവീനർ കെ ആർ അനിൽകുമാർ എന്നിവർ സംസാരിച്ചു.ഒല്ലൂക്കര മേഖല വികസന സമിതി ചെയർമാൻ ടി വി ഗോപിഹാസൻ സ്വാഗതവും മേഖലാ സെക്രട്ടറി എം.പി കുരിയൻ നന്ദിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *