നാളത്തെ മുട്ടിൽ പഞ്ചായത്ത് ജനകീയ വികസനപത്രിക പ്രകാശനവും വികസന ജനസഭയും .

0

 

മുട്ടിൽ : നാളത്തെ മുട്ടിൽ എങ്ങനെയാകണമെന്ന് വിവിധ മേഖലകളിൽ നിന്ന് വിവരശേഖരണവും കൂടിയിരുപ്പുകളും നടത്തി തയ്യാറാക്കിയ ജനകീയ വികസനപത്രിക മുട്ടിൽ പഞ്ചായത്ത് അംഗം കുഞ്ഞമ്മദ്കുട്ടി കൃഷ്ണകുമാർ അമ്മാത്ത് വളപ്പിലിന് നൽകി പ്രകാശനം ചെയ്തു. മുട്ടിൽ യൂണിറ്റ് പ്രസിഡന്റ് എ കെ മത്തായി അധ്യക്ഷനായി. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ വികസന വിദഗ്ദ്ധ സമിതി കൺവീനർ പ്രൊഫ. കെ ബാലഗോപാലൻ ആമുഖാവതരണം നടത്തി. മേഖലാ ട്രഷറർ എം പി മത്തായി വികസനപത്രിക പൊതു അവതരണം നടത്തി. ജില്ലാ റിസോഴ്സ് പേഴ്സൺ കെ വിശാലാക്ഷി, കേന്ദ്ര നിർവാഹക സമിതിയംഗവും മേഖലാ സെക്രട്ടറിയുമായ കെ എ അഭിജിത്ത്, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ എ ജനാർദ്ദനൻ, കെ ആർ ചിത്രാവതി, യൂണിറ്റ് സെക്രട്ടറി പി വി ഫൈസൽ, അമ്പി ചിറയിൽ, വി വേണുഗോപാൽ, മുഹമ്മദ് പഞ്ചാര തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *