വെമ്പായം ഗ്രമപഞ്ചായത്ത്
 ജനസഭയും ജനകീയ വികസന പത്രിക  പ്രകാശനവും …..


നെടുമങ്ങാട് : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നെടുമങ്ങാട് മേഖലാകമ്മിറ്റിയുടെ നേതൃത്വത്തിൽ
വെമ്പായം ഗ്രമപഞ്ചായത്ത്
ജനസഭയും ജനകീയ വികസന പത്രിക  പ്രകാശനവും നടന്നു.
2025 നവംബർ 11 ന് വെമ്പായം ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ജനസഭയിൽ വച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബീനാ ജയൻ ജനകീയ വികസന പത്രികയുടെ കരട് പരിഷത്ത് മുൻ സംസ്ഥാന പ്രസിഡൻ്റ് ബി.രമേഷിന് നല്കി പ്രകാശനം നിർവ്വഹിച്ചു.

ബി.രമേഷ് ആമുഖാവതരണം നടത്തി. അക്കാദമിക്
കൺവീനർ പി.ജയചന്ദ്രൻ പത്രികയുടെ കരട് അവതരിപ്പിച്ചു. സതീന്ദ്രൻ മുളങ്കാട്, ഡോ.ബി.ബാലചന്ദ്രൻ,
നജ്മ (മുൻ പഞ്ചായത്ത് ഭരണസമിതി അംഗം),
ഹിമബിന്ദു ടീച്ചർ, ( HSS നെടുവേലി ),
തുടങ്ങിയവർ നിർദ്ദേശങ്ങൾ അവതരിപ്പിച്ചു.
രഘു കുറ്റിയാണി ചർച്ചകൾ ക്രോഡീകരിച്ചു.മുതിർന്ന പരിഷത്ത് പ്രവർത്തകൻ വൈ.എ റഷീദ്, തിരുവനന്തപുരം ജില്ലാ വികസന ഉപസമിതി കൺവീനർ ഷിബു. എ.എസ്, ജില്ലാ വൈസ് പ്രസിഡൻ്റ് ബി. നാഗപ്പൻ , ജില്ലാ പരിസരവിഷയസമിതി കൺവീനർ വി. ഹരിലാൽ, ജില്ലാ കമ്മിറ്റി  അംഗങ്ങളായ കെ.ജി ഹരികൃഷ്ണൻ
അജിത്കുമാർ. എച്ച്,
ബിജുകുമാർ. എസ്, ശാസ്ത്രാവബോധസമിതി ചെയർമാൻ
ജിജോകൃഷ്ണൻ
മേഖലാസെക്രട്ടറി എൻ.ഷീന തുടങ്ങിയവർ പങ്കെടുത്തു.
എ.കെ.നാഗപ്പൻ അദ്ധ്യക്ഷനായിരുന്നു. സംഘാടക സമിതി കൺവീനർ അനുജ.എ.ജി സ്വാഗതവും സഫീന നന്ദിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *