നാളെത്തെ കടയ്ക്കൽ ജനകീയ വികസന പത്രിക പ്രകാശനം ചെയ്തു

0

കടയ്ക്കൽ : ശാസ്ത്ര സാഹിത്യ പരിഷത്ത് ചടയമംഗലം മേഖലാ കമ്മിറ്റി  കടയ്ക്കൽ ഗ്രാമപഞ്ചായത്തിന് വേണ്ടി തയ്യാറാക്കിയ നാളെത്തെ കടയ്ക്കൽ പഞ്ചായത്ത് ജനകീയ വികസന പത്രിക പ്രകാശനം ചെയ്തു. കടയ്ക്കൽ ഗവൺമെൻ്റ് VHSS ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ജനസഭ ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ സംസ്ഥാന സെക്രട്ടറി കെ.ജി. ഹരികൃഷ്ണൻ ഉൽഘാടനം ചെയ്തു.
കേന്ദ്ര നിർവാഹക സമിതി അംഗം ടി.ലിസി ജനകീയ വികസന പത്രിക പ്രകാശനം ചെയ്തു.
പഞ്ചായത്ത് വികസന സമിതി കൺവീനർ  ഡി. ഷിബു കരട് വികസന രേഖ അവതരിപ്പിച്ചു.

മേഖലാ പ്രസിഡൻ്റ് ടി. വിജയകുമാറിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കൊല്ലം ജില്ലാ വൈസ് പ്രസിഡൻ്റ് ശ്രീജ അനിൽ , ജില്ലാ ജോയിൻ്റ് സെക്രട്ടറി എസ് . നന്ദനൻ, മുൻ ജില്ലാ പ്രസിഡൻ്റ് ജി. സുനിൽകുമാർ , മൈഥിലി ടീച്ചർ, രമാദേവി മടത്തറ ശശി , സബ്ന, നിയുക്ത സ്ഥാനാർത്ഥി  സെയ്നുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു. മേഖലാ സെക്രട്ടറി വി.എൽ രതീഷ് സ്വാഗതവും ജോയിൻ്റ് സെക്രട്ടറി ശ്രീജു നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *