തിരുവനന്തപുരം കോർപ്പറേഷൻ ജനകീയ വികസന പത്രിക പ്രകാശനവും ജനസഭയും ……
നാളത്തെ തിരുവനന്തപുരം നഗരസഭ

തിരുവനന്തപുരം കോർപ്പറേഷൻ ജനകീയ വികസന പത്രിക പ്രകാശനവും ജനസഭയുടെ ഉദ്ഘാടനവും
വട്ടിയൂർക്കാവ് MLA യും തിരുവനന്തപുരം
നഗരസഭയുടെ മുൻ മേയറുമായ വി.കെ പ്രശാന്ത് നിർവ്വഹിച്ചു. പേരൂർക്കട കൗൺസിലർ ജമീല പ്രകാശം പത്രിക ഏറ്റുവാങ്ങി. കേശവദാസപുരം വാർഡു കൗൺസിലർ അംശു വാമദേവൻ മുഖ്യാതിഥിയായിരുന്നു.

തിരുവനന്തപുരം കോർപ്പറേഷൻ 101 വാർഡുകളും 1057751 ജനസംഖ്യയും 214.86ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണവുമുള്ള കോർപ്പറേഷൻ്റെ വികസന പത്രിക തയ്യാറാക്കൽ ഏറെ ശ്രമകരമാണ്.
അതിനാൽ പാർപ്പിടം, ഊർജ്ജം, അടിസ്ഥാന സൗകര്യ വികസനം, കൃഷി, ജൻഡർ- വനിത ശിശുക്ഷേമം, ശുചിത്വ മാലിന്യ സംസ്കരണം, കാലാവസ്ഥ വ്യതിയാനവും നഗരസഭയും, ദുരന്ത നിവാരണം, ആരോഗ്യം, വിദ്യാഭ്യാസം സംസ്കാരം, മൃഗസംരക്ഷണം, മത്സ്യബന്ധനം, വയോജന പരിപാലനം, കായികം യുവജനക്ഷേമം, ചെറുകിട വ്യവസായം എന്നി 15 വിഷയങ്ങളിൽ നിലവിലുള്ള സ്ഥിതി, വികസന നിർദ്ദേശങ്ങൾ എന്നിവ ഉൾകൊള്ളിച്ചതാണ് ജനകീയ വികസന പത്രിക.

ആമുഖ അവതരണം വികസനസമിതി ജില്ലാ കൺവീനർ ഏ.എസ്. ഷിബു നടത്തി.
വികസന പത്രിക ടി.പി. സുധാകരൻ അവതരിപ്പിച്ചു. തുടർന്ന് ചർച്ച നടന്നു. മേഖല പ്രസിഡൻ്റ് റോജയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിന് മേഖല സെക്രട്ടറി ബി. അനിൽകുമാർ സ്വാഗതവും പ്രകാശ് നന്ദിയും പറഞ്ഞു.

