വയനാട് : ജന്തർമന്തറിലെ യുവജന സമര വിജയത്തിൽ അഭിവാദ്യം അറിയിച്ചുകൊണ്ട് ഐക്യദാർഢ്യ സദസ്സും റാലിയും.

 

 

മുട്ടിൽ : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റി, യുവസമിതി വയനാട്, പരിഷത്ത് മുട്ടിൽ യൂണിറ്റ്, പു മുട്ടിൽ യൂണിറ്റ്, വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ജന്തർമന്തറിലെ യുവജന സമര വിജയത്തിൽ അഭിവാദ്യം അറിയിച്ചുകൊണ്ട് ഐക്യദാർഢ്യ സദസ്സും റാലിയും നടത്തി. പരിഷത്ത് കൽപ്പറ്റ മേഖലാ പ്രസിഡൻ്റ് രാജൻ തരിപ്പിലോട്ട്, സെക്രട്ടറി എം പി മത്തായി, കേന്ദ്ര നിർവാഹകസമിതി അംഗം കെ അഭിജിത്ത്, യുവസമിതി ജില്ലാ ചെയർപേഴ്സൺ ജോസഫ് ജോൺ, കൺവീനർ ടി ടി അശ്വിൻ ജോസഫ്, പരിഷത്ത് ജില്ലാ കമ്മിറ്റി അംഗം കെ എസ് പ്രഭാകുമാരി, താലൂക്ക് ലൈബ്രറി സെക്രട്ടറി സി എം സുമേഷ്, പു യൂണിറ്റ് സെക്രട്ടറി മൊയ്തീൻ മാറായി, ലൈബ്രറി കൗൺസിൽ താലൂക്ക് കമ്മിറ്റി അംഗം കെ മത്തായി, ജനകൻ, കുഞ്ഞമ്മദ്കുട്ടി, ടി നാണു, വി വേണുഗോപാൽ, പി സുകുമാരൻ, സത്യബാബു എന്നിവർ സംസാരിച്ചു.

You may have missed