ജയിൻ ഗൂഢാൾഅനുസ്മരണ പ്രഭാഷണം

0

മനുഷ്യർ മാത്രമല്ല ഉപകരണങ്ങൾ ഉണ്ടാക്കാനും ഉപയോഗിക്കാനും കഴിയുന്ന ജീവികൾ”

ജയിൻ ഗൂഢാൾഅനുസ്മരണ പ്രഭാഷണം

 മീനങ്ങാടി: സയൻസ് ടെക്നോളജി എജുക്കേഷൻ ആൻഡ് റിസർച്ച് സെന്റർ വയനാട് സംഘടിപ്പിച്ച ജയിൻ ഗൂഡാൾ അനുസ്മരണ പ്രഭാഷണം പ്രസിദ്ധ പ്രകൃതി നിരീക്ഷകനായ ഡോക്ടർ അനിൽ സക്കറിയ (റിട്ട. അസി.ഡയറക്ടർ, ആനിമൽ ഹസ്ബൻഡറി വയനാട് ) നിർവഹിച്ചു.
ജെയിൽ ഗൂഡാൾ കിഴക്കൻ ആഫ്രിക്കയിലെ ടാൻസിയാനിയയിൽ ഗോംബേ സ്ട്രീം ചാമ്പാൻസി റിസേർവിൽ 45 വർഷക്കാലം ചിമ്പാൻസികളുടെ വ്യതിരക്തങ്ങളായ സ്വാഭാവങ്ങൾ പഠിച്ച മഹത് വനിതയാണ്. 1934 ൽ ജനിച്ച അവർ 2025 ഓക്ടോബർ ഒന്നിനാണ് അന്തരിച്ചത്.

       ചിമ്പാൻസികൾ പ്രൈമേറ്റ് ആണ് .അവ ഉപകരണങ്ങൾ ഉണ്ടാക്കുകയും ഉപയോഗിക്കുകയും ചെയ്യും എന്ന് അവർ കണ്ടെത്തി. അവ മാംസം ഭക്ഷിക്കും, മഴയത്ത് നൃത്തം ചെയ്യും ,സംഘംചേരും, കുട്ടികളെ പരിപാലിക്കും , പരിശീലിപ്പിക്കും, പരസ്പരം യുദ്ധം ചെയ്യും എന്നെല്ലാം നിരീക്ഷണത്തിലൂടെ കണ്ടെത്തി.

 

അവരുടെ മെന്റർ ആയിരുന്ന നരവംശ ശാസ്ത്രജ്ഞൻ ലൂയിസ് ലിക്കേയ് പറഞ്ഞത് ” ഇപ്പോൾ നമ്മൾ ഒന്നുകിൽ “ഉപകരണം”, “മനുഷ്യൻ” എന്നത് പുനർ നിർവ്വചിക്കണം അല്ലെങ്കിൽ ചിമ്പാൻസികളെ മനുഷ്യന്മാരായി കണക്കാക്കണം” എന്നാണ്. മനുഷ്യന്റെ സ്വഭാവങ്ങളെല്ലാം ചിമ്പാൻസിയിലും ഉണ്ട്. ചിമ്പാൻസിയുടെ സ്വഭാവം നിർണ്ണയിക്കുന്ന ജീൻ 98.5 ശതമാനം മനുഷ്യന്റെ ജീൻ തന്നെയാണ്. എന്നാൽ മനുഷ്യൻ ഈ ജീവികളെ നിഷ്ക്കരുണം കൊല്ലുകയും, അവയുടെ കുഞ്ഞുങ്ങളെ പിടിച്ചു കൊണ്ടുവന്ന് വീട്ടിൽ വളർത്തുകയും ചെയ്യുന്നത് ഗൂഡാളിനെ വളരെയധികം  വേദനിപ്പിച്ചു. അങ്ങനെ മൃഗങ്ങളെ സ്നേഹിക്കണം എന്ന ആശയ പ്രചരണത്തിലേയ്ക്ക് അവർ നീങ്ങി. സസ്യാഹാരം മാത്രം കഴിക്കുക എന്ന നിലപാട് അവർ സ്വീകരിക്കുകയും ചെയ്തു.പ്രോജക്ട് പ്രവർത്തനങ്ങൾക്കു ശേഷം ഗുഡാൾ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുകയും പുസ്തകങ്ങൾ രചിക്കുകയും, ജനങ്ങൾക്കിടയിൽബോധവത്ക്കരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുകയായിരുന്നു.  അവർ ലോകത്തിനു നല്കിയ സംഭാവനകൾ അതുല്യമാണ് എന്ന് അനുസ്മരണ പ്രഭാഷണത്തിൽ ഡോ. അനിൽ സക്കറിയ ചൂണ്ടിക്കാട്ടി.
സ്റ്റെർക്ക് വൈസ് ചെയർമാൻ പി.ആർ. മധുസുദനൻ ആ മുഖാവതരണം നടത്തി. സ്റ്റെർക്ക് എക്സിക്യൂട്ടീവ് അംഗവുംപൂക്കോട് വെറ്റ് നറി കോളേജ് അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. ആ.എൽ രതീഷ് മോഡറേറ്ററായിരുന്നു സ്റ്റെർക്ക് സി.ഇ.ഒ.എം.എം. ടോമി സ്വാഗതവും ഇ.വി. വിനോദ് മാനന്തവാടി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *