തൃശൂർ ജില്ലാ സമ്മേളനം

എൻ.എച്ച് 66 ന്റെ നിർമ്മാണത്തിന്റെ ഭാഗമായി തൃശൂർ ചേറ്റുവ പുഴയിലെയും കനോലി കനാലിലെയും അശാസ്ത്രീയമായ മണൽ ഖനനം അടിയന്തിരമായി നിർത്തി വെക്കുക
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്
തൃശൂർ ജില്ലാ സമ്മേളനം
നാട്ടിക: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃശൂർ ജില്ലാ സമ്മേളനം ഫെബ്രുവരി 7,8 തിയ്യതികളിൽ നാട്ടിക എസ് എൻ കോളജിൽ വെച്ചു നടന്നു.
തൃശൂർ ഗവ.കോളജ് പ്രിൻസിപ്പൽ ഡോ. ഇന്ദു പി എസ് “കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനം നേരിടുന്ന വെല്ലുവിളികൾ സാധ്യതകൾ ” എന്ന വിഷയമവതരിപ്പിച്ച് കൊണ്ട് സമ്മേളനം
ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡണ്ട് ഡോ.സി.എൽ ജോഷി അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ തൃശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സജിത പി. ഐ, ജില്ലാ പഞ്ചായത്തംഗം അമൽ .ടി പ്രേമൻ, എസ് .എൻ .കോളജ് പ്രിൻസിപ്പൽ അനിത സി .ടി , എ.കെ തിലകൻ ,സുധീർ കെ.എസ് എന്നിവർ സംബന്ധിച്ചു.
സംഘടനാരേഖ ജോജി കൂട്ടുമ്മേൽ , ഭാവി രേഖ അരുൺ രവി, ജില്ലാ അവലോകനം വി മനോജ് കുമാർ എന്നിവർ അവതരിപ്പിച്ചു. തെരഞ്ഞെടുപ്പ് നടപടികൾ ഡോ.കെ രാജേഷ് നിയന്ത്രിച്ചു.
പ്രമേയങ്ങൾ
എൻ.എച്ച് 66 ന്റെ നിർമ്മാണത്തിന്റെ ഭാഗമായി തൃശൂർ ചേറ്റുവ പുഴയിലെയും കനോലി കനാലിലെയും അശാസ്ത്രീയമായ മണൽ ഖനനം അടിയന്തിരമായി നിർത്തി വെക്കുക,
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനകീയ ജൈവവൈവിധ്യ രജിസ്റ്റർ കാലോചിതമായി പരിഷ്കരിക്കുക എന്നീ പ്രമേയങ്ങൾ കൗൺസിൽ അംഗീകരിച്ചു.

പുസ്തക പ്രകാശനം
ഡോ.കെ വിജയകുമാർ രചിച്ച “വയോജന പരിപാലനം ശാസ്ത്രവും സമൂഹവും” എന്ന പുസ്തകം സമ്മേളനത്തിൽ വെച്ച് പ്രകാശനം ചെയ്തു.ജില്ലാ സമ്മേളന ലോഗോ ഡിസൈൻ ചെയ്ത ജയപ്രകാശ് തൃത്തല്ലൂരിനെ ഉപഹാരം നൽകി ആദരിച്ചു.
അനുബന്ധ പരിപാടികൾ
സമ്മേളനത്തോടനുബന്ധിച്ച് ഗ്രാമശാസ്ത്ര ജാഥ, ശാസ്ത്ര വണ്ടി, സെമിനാർ,കുടുംബത്തിലെ ജനാധിപത്യം ചർച്ച,ജനപ്രതിനിധി സംഗമം,പ്രഥമ ശുഷ്രൂഷ ക്യാമ്പയിൻ, തുടങ്ങിയ അനുബന്ധ പരിപാടികൾ സംഘടിപ്പിച്ചു. പുസ്തകപ്രചരണം,
പുതിയ ഭാരവാഹികൾ
പ്രസിഡണ്ട്
ഡോ.സി.എൽ ജോഷി
വൈ.പ്രസിഡണ്ട്മാർ വത്സലകുമാരി .കെ.ആർ
കെ. ആർ .അനിൽകുമാർ
സെക്രട്ടറി
കെ.കെ. കസീമ
ജോ.സെക്രട്ടറിമാർ ഐ.കെമണി പി.രവീന്ദ്രൻ
ട്രഷറർ വി പ്രമോദ്

