ആലപ്പുഴ ജില്ല വാർഷികം സംഘാടക സമിതി രൂപീകരിച്ചു.

0

2026 ഫെബ്രുവരി 7,8 തീയതികളിൽ നൂറനാട് പടനിലം ഹയർസെക്കൻഡറി സ്കൂളിൽ വെച്ചു നടക്കുന്ന ആലപ്പുഴ ജില്ല വാർഷികത്തിൻ്റെ സംഘാടക സമിതി രൂപീകരിച്ചു.

ആലപ്പുഴ ജില്ല വാർഷിക സമ്മേളനത്തിൻ്റെ സംഘാടക സമിതി രൂപീകരണം ജനുവരി 4 ഞായറാഴ്ച  ചാരുമ്മൂട് മേഖലയിലെ പടനിലം ഹയർസെക്കൻഡറി സ്കൂളിൽ നടന്നു.

പരിഷത്ത് ജില്ല പ്രസിഡൻ്റ് ഡോ.റ്റി പ്രദീപ് ഉദ്ഘാടനം ചെയ്തു,മേഖല പ്രസിഡൻ്റ് സുരേന്ദ്രൻ നായർ അദ്ധ്യക്ഷനായ യോഗത്തിൽ ജില്ല സെക്രട്ടറി മുരളി കാട്ടൂർ പരിപാടി വിശദീകരിച്ചു,
അജയൻ പോക്കാട്ട് ബജറ്റ് അവതരണം നടത്തി.

എസ് രാമകൃഷ്ണൻ ചെയർമാനായും, റ്റി എസ് രാജ്കുമാർ കൺവീനറായും സ്വാഗത സംഘം രൂപീകരിച്ചു.

വാർഷികത്തോട് അനുബന്ധിച്ച് ബാലോത്സവമടക്കമുള്ള വിവിധ അനുബന്ധ പരിപാടികൾ  സംഘടിപ്പിക്കാൻ തീരുമാനിച്ചു.

ജനപ്രതിനിധികൾ,വിവിധ സാമൂഹിക സാംസ്കാരിക സംഘടന ഭാരവാഹികൾ, പരിഷത്ത് സംഘടന കമ്മറ്റിയംഗങ്ങളടക്കമുള്ളവർ സംസാരിച്ചു.

ചാരുമ്മൂട് മേഖല സെക്രട്ടറി ആർ ശ്രീദേവി സ്വാഗതവും, ബി അനിത ദേവി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *