ഇടുക്കി ജില്ലാ സമ്മേളനം 

0

മനുഷ്യ വന്യജീവി സംഘർഷം തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കുക

തൊടുപുഴ :കേരള  ശാസ്ത്രസാഹിത്യ പരിഷത്ത് ഇടുക്കി ജില്ലാ വാർഷികം 2026 ജനുവരി 10 ന് കുമാരമംഗലം എൻ എസ്  എസ് ഹാളിൽവച്ചു നന്നു.   ജില്ലാ പ്രസിഡണ്ട് ശശിലേഖ രാഘവന്റെ അധ്യക്ഷതയിൽ  ചേർന്ന  സമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ  എം .എം മാത്യു സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി കെ .എൻ രാധാകൃഷ്ണൻ പ്രവർത്തന റിപ്പോർട്ടും   ട്രഷറർ പി  .കെ സുധാകരൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി .വി ദിവാകരൻ സംഘടനാരേഖ അവതരിപ്പിച്ചുകൊണ്ട്  സമ്മേളനം ഉദ്ഘാടനം ചെയ്തു.

പരിഷത്ത് കേന്ദ്ര നിർവാഹക സമിതിയംഗം ഡോ. സി. രാമകൃഷ്ണൻ സംഘടനാരേഖ ചർച്ചയ്ക്ക് മറുപടി നൽകി.

നിർവാഹക സമിതിയംഗം വി .വി ഷാജി ഭാവി പ്രവർത്തനങ്ങൾ വിശദീകരിച്ചു. 2026 ഫെബ്രുവരി  28 മാർച്ച് 1 തീയതികളിൽ അടിമാലിയിൽ നടക്കുന്ന പരിഷത്ത്  സംസ്ഥാന വാർഷികം വിജയിപ്പിക്കുന്നതിവശ്യമായ പ്രവർത്തനങ്ങൾ ജില്ലാ സമ്മേളനത്തിൽ ചർച്ച ചെയ്തു.

സമ്മേളനം അംഗീകരിച്ച പ്രമേയങ്ങൾ

അന്ധവിശ്വാസചൂഷണ നിരോധന നിയമ നിർമാണം നടത്തുക,

 മനുഷ്യ വന്യജീവി സംഘർഷം തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കുക

,കൊച്ചി – ധനുഷ്കോടി ദേശീയപാത നിർമ്മാണതടസ്സങ്ങൾ പരിഹരിക്കുന്നത്തിനു   നടപടികൾ സ്വീകരിക്കുക .

ഭാരവാഹികൾ

പ്രസിഡന്റ്
ഡി ഗിരിജ –  
വൈസ് പ്രസിഡന്റ്മാർ 
ബിന്ദു ജോസ്, 
ടി. എൻ.  മണിലാൽ – 

 സെക്രട്ടറി

കെ എൻ രാധാകൃഷ്ണൻ 

ജോയിൻ സെക്രട്ടറിമാർ 
ടി  ദേവകുമാർ ,
കെ പി സന്തോഷ് 
ട്രഷറർ
പി കെ സുധാകരൻ

Leave a Reply

Your email address will not be published. Required fields are marked *