തിരുവനന്തപുരം ജില്ലാ സമ്മേളനം സമാപിച്ചു
പാരിസ്ഥിതിക സന്തുലിതാവസ്ഥയെ തകർക്കാതെയാകണം ഔട്ടർ റിംഗ് റോഡ് നിർമ്മാണം നടത്തേണ്ടത്
തിരുവനന്തപുരം ജില്ലാ സമ്മേളനം

കല്ലമ്പലം: 2026 ജനുവരി 25, 26 തീയതികളിലായി കിളിമാനൂർ മേഖലയുടെ ആതിഥേയത്വത്തിൽ കല്ലമ്പലം KCM LPS ആഡിറ്റോറിയത്തിൽ വെച്ചു നടന്ന തിരുവനന്തപുരം ജില്ലാ വാർഷികം സമാപിച്ചു. ആസൂത്രണ ബോർഡ് അംഗവും സാമ്പത്തിക വിദഗ്ദ്ധനുമായ ഡോ.കെ. രവിരാമൻ സമ്മേളനം ഉൽഘാടനം ചെയ്തു. ഇന്ന് നടന്ന പ്രതിനിധി സമ്മേളനത്തിൽ പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡൻ്റ് മൈത്രി പി.യു സംഘടനാ രേഖ അവതരിപ്പിച്ചു.
മുൻ സംസ്ഥാന പ്രസിഡൻ്റ് ബി. രമേഷ് ക്വാണ്ടം സയൻസ് എക്സിബിഷൻ സംഘാടനം വിശദീകരിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ. നന്ദനൻ ഭാവിപ്രവർത്തന രേഖയും അനിൽ നാരായണര് ആസന്നഭാവി പ്രവർത്തനങ്ങളും അവതരിപ്പിച്ചു. സംഘാടകസമിതി ജനറൽ കൺവീനർ
സി.വി രാജീവ് സ്വാഗത സംഘത്തെ പരിചയപ്പെടുത്തി.

പ്രമേയങ്ങൾ
1. പാരിസ്ഥിതിക സന്തുലിതാവസ്ഥയെ തകർക്കാതെ ആകണം ഔട്ടർ റിംഗ് റോഡ് നിർമ്മാണം
2. വഴിയോര ശുചിമുറികൾ നന്നായി പ്രവർത്തിപ്പിക്കുക
ഭാരവാഹികൾ
പ്രസിഡൻ്റ്
ബി. നാഗപ്പൻ
വൈസ് പ്രസിഡൻ്റ് മാർ
ഡോ. കെ. ബീന
ഷിബു. എ.എസ്
സെക്രട്ടറി
അനിൽ നാരായണര്
ജോ : സെക്രട്ടറിമാർ
മുരളീധരൻ . റ്റി
ജെ. ജയരാജി
ട്രഷറർ
ആർ. ജയച്ചന്ദ്രൻ

