കൊല്ലം ജില്ലാ വാർഷികം

അഷ്ടമുടിക്കായലിലെ മാലിന്യ നിർമ്മാർജ്ജന ത്തിന് കോടതി വിധിയുടെ അടിസ്ഥാനത്തിൽ സമഗ്ര പരിപാടി ആവിഷ്ക്കരിക്കുക
കൊല്ലം ജില്ലാ വാർഷിക സമ്മേളനം
ചാത്തന്നൂർ : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കൊല്ലം ജില്ലാവാർഷികം 2026 ജനുവരി 31, ഫെബ്രുവരി 1 തീയതികളിൽ ചാത്തന്നൂർ സെൻ്റ് ജോർജ് യുപി സ്കൂളിൽ വെച്ചുനടന്നു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ പ്രൊഫ: വി.കാർത്തികേയൻ നായർ ‘ ശാസ്ത്രവും സമൂഹവും’ എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു. ചരിത്രത്തിൻ്റെ വികാസത്തെക്കുറിച്ച് വളരെ സരസമായി അദ്ദേഹം പ്രതിപാദിച്ചു.

ജില്ലാ പ്രസിഡണ്ട് ഡോ. പത്മകുമാർ ആധ്യക്ഷം വഹിച്ച പ്രതിനിധി സമ്മേളനത്തിൽ ജില്ലാ ജോയിൻ്റ് സെക്രട്ടറി ആർ. ബീന സ്വാഗതവും കെ. ശശികുമാർ അനുസ്മരണ പ്രഭാഷണവും നടത്തി.
ജില്ലാസെക്രട്ടറി എൻ. മോഹനൻ പ്രവർത്തന റിപ്പോർട്ടും ജി.സുനിൽകുമാർ വരവ് ചെലവ് കണക്കും കേന്ദ്ര നിർവാഹക സമിതി അംഗം എൽ. ഷൈലജ ജില്ലാ അവലോകനറിപ്പോർട്ടും അവതരിപ്പിച്ചു.
സംസ്ഥാന സെക്രട്ടറി വി.കെ. നന്ദനൻ സംഘടന രേഖയും നിർവാഹക സമിതി അംഗം സി.രാമകൃഷ്ണൻ ഭാവി പ്രവർത്തന രേഖയും അവതരിപ്പിച്ചു.

പ്രമേയങ്ങൾ
അഷ്ടമുടിക്കായലിലെ മാലിന്യ നിർമ്മാർജ്ജന ത്തിന് കോടതി വിധിയുടെ അടിസ്ഥാനത്തിൽ സമഗ്ര പരിപാടി ആവിഷ്ക്കരിക്കുക
മതാത്മകമാകുന്ന
പൊതുഇടങ്ങളെ തിരിച്ചു പിടിയ്ക്കുക
ആർത്തവകാല ആരോഗ്യനയം രൂപീകരിയ്ക്കുക
ഉന്നത വിദ്യാഭ്യാസ രംഗത്ത് മാതൃഭാഷയിൽ പരീക്ഷ എഴുതാൻ അവസരം നൽകുക.
11 മേഖലകളിൽ നിന്നായി 221 പ്രതിനിധികളും കേന്ദ്ര നിർവാഹക സമിതി അംഗങ്ങളായ പി.ഗോപകുമാർ, ജി രാജശേഖരൻ, ടി. ലിസി, കെ. പ്രസാദ് എന്നിവരും സമ്മേളനത്തിൽ പങ്കെടുത്തു
ചാത്തന്നൂർ എം. എൽ.എ. ജി .എസ് ജയലാൽ ചെയർമാനും മേഖലാ സെക്രട്ടറി എസ്.വി . അശോക് കുമാർ കൺവീനറുമായ സ്വാഗത സംഘം മെച്ചപ്പെട്ട സംഘാടനം നടത്തി.
.
ഭാരവാഹികൾ
പ്രസിഡൻ്റ്
ഡോ. എസ്. പത്മകുമാർ
വൈസ് പ്രസിഡൻ്റ്മാർ
ശോഭന സത്യൻ
എസ്. സുരേഷ് ബാബു
സെക്രട്ടറി
കെ. ശശികുമാർ
ജോയിൻ്റ് സെക്രട്ടറിമാർ
എം.എൽ . ഹൃദയകുമാരി
എസ്. നന്ദനൻ
ട്രഷറർ
ജി. സുനിൽകുമാർ
