കേന്ദ്ര സർക്കാറിന്റെ അശാസ്ത്രീയമായ കർഷക ദ്രോഹ ഉത്തരവ് പിൻവലിക്കുക 

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പാലക്കാട് ജില്ലാ സമ്മേളനം

 

പട്ടാമ്പി :
രാജ്യത്ത് ധാന്യോൽ പ്പാദനം ആവശ്യത്തിലധികമായതിനാൽ നെല്ലു സംഭരണത്തിനായി കേരളം നൽകുന്ന പ്രോത്സാഹന ബോണസ് നിർത്തലാക്കണമെന്ന് യൂണിയൻ സർക്കാർ പുതിയ ഉത്തരവ് ഇറക്കിയിരിക്കുകയാണ്. യൂണിയൻ സർക്കാരിന്റെ ഈ നിർദ്ദേശം നടപ്പിലാക്കിയാൽ സംസ്ഥാനത്തെ നെൽക്കർഷകർക്ക് 6 രൂപയിലേറെ കുറവ് ഒരു കിലോ നെല്ലിനുണ്ടാകും. കൃഷി ഭൂമി തരം മാറ്റാനും തരിശ്ശിടാനും നിലം നികത്താനുമെല്ലാം ഈ ഉത്തരവ് വഴി തെളിക്കും; ആയതിനാൽ യൂണിയൻ സർക്കാർ ഇറക്കിയ  ഈ ഉത്തരവ് പിൻവലിക്കണമെന്ന്
2026 ഫെബ്രുവരി 7, 8 തീയതികളിലായി പട്ടാമ്പി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന  കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പാലക്കാട് ജില്ലാ സമ്മേളനം
ആവശ്യപ്പെട്ടു.

നിർമ്മിത ബുദ്ധി നൈതികത, രാഷ്ട്രീയം എന്ന വിഷയം അവതിരിപ്പിച്ചു കൊണ്ട് ഡോ. ലജീഷ്. വി.എൽ
ജില്ലാസമ്മേളനം
 ഉൽഘാടനം ചെയ്തു.
കേന്ദ്ര നിർവാഹസമിതി അംഗം ഹരീഷ് സംഘടനാ രേഖ അവതരിപ്പിച്ചു. വടക്കൻ മേഖല സെക്രട്ടറി  യമുന  ഭാവി പ്രവർത്തനരേഖ അവതരിപ്പിച്ചു.
പ്രവർത്തനരേഖ ക്രോഡീകരണം
മധ്യമേഖല  സെക്രട്ടറി പി.അരവിന്ദാക്ഷനും  കേന്ദ്ര നിർവാസമിതിയംഗം കെ.എസ് .സുധീറും നടത്തി.

ഭാരവാഹികൾ

 പ്രസിഡണ്ട് 
കെ എസ് നാരായണൻ കുട്ടി

 വൈസ് പ്രസിഡണ്ടുമാർ

 കെ രാമചന്ദ്രൻ .കെ
 സുനിൽകുമാർ

  സെക്രട്ടറി

എം.സുനിൽകുമാർ 

ജോ.സെകട്ടറിമാർ

 ശോഭന . സി, രമണി.വി.എസ് 

ട്രഷറർ
 പി. പ്രകാശൻ

Leave a Reply

Your email address will not be published. Required fields are marked *