കോട്ടയം ജില്ലാ സമ്മേളനം.

അന്ധവിശ്വാസങ്ങൾ വളർത്തി സമൂഹത്തെ വലതുപക്ഷവൽക്കരിക്കാനുള്ള ശ്രമങ്ങൾക്കെതിരെ സമൂഹം ജാഗ്രത പുലർത്തണം
ശാസ്ത്രസാഹിത്യപരിഷത്ത് കോട്ടയം ജില്ലാ സമ്മേളനം.
ഈരാറ്റുപേട്ട: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോട്ടയം ജില്ലാ സമ്മേളനം 2026 ജനുവരി 31 , ഫെബ്രുവരി 1 തീയതികളിൽ ഈരാറ്റുപേട്ടയിൽ വെച്ചു നടന്നു.
മഹാത്മാഗാന്ധി സർവകലാശാല ബിഐഐസി ഡയറക്ടർ പ്രൊഫ. ഇ.കെ രാധാകൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.

ജില്ലാ വൈസ് പ്രസിഡൻ്റ് ഡോ: എം കെ ബിജു അദ്ധ്യക്ഷത വഹിച്ചു.
റ്റി.എസ് സിജു, സവാദ് ഇ .എ പ്രസന്നകുമാർ, എന്നിവർ സംസാരിച്ചു.
ഡോ: എം .കെ . ബിജുവിൻ്റെ അധ്യക്ഷതയിൽ ആരംഭിച്ച
പ്രതിനിധി സമ്മേളനത്തിൽ അനുസ്മരണ പ്രമേയം കെ.ജയകുമാർ അവതരിപ്പിച്ചു.
ജില്ലാ സെക്രട്ടറി വിഷ്ണു ശശിധരൻ റിപ്പോർട്ടും, ജില്ലാ ട്രഷറർ ആർ. രാജേഷ്
വരവ് ചെലവ് കണക്കും ,
എൻ .സോമനാഥൻ
ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന നിർവാഹക സമിതി അംഗം ജിസ് ജോസഫ് ജില്ലാ അവലോകനം നടത്തി.
സംസ്ഥാന നിർവാഹക സമിതിയംഗം ഡോ. വി.എൻ ജയചന്ദ്രൻ സംഘടനാ രേഖയും
മുൻ ജനറൽ സെക്രട്ടറി ജോജി കൂട്ടുമ്മേൽ ഭാവി പ്രവർത്തന രേഖയും അവതരിപ്പിച്ചു.

വിവിധ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച പരിഷത്ത് അംഗങ്ങളെ ഡോ വി.എൻ .ജയചന്ദ്രൻ, സംസ്ഥാന സെക്രട്ടറി പി.അരവിന്ദാക്ഷൻ എന്നിവർ ആദരിച്ചു.
ഭാരവാഹികൾ
പ്രസിഡൻ്റ്
ഡോ.എം കെ ബിജു
വൈസ് പ്രസിഡൻ്റ്മാർ
ഡോ. അർച്ചന,
എം എസ് രാജേഷ്
സെക്രട്ടറി
വിഷ്ണു ശശിധരൻ ,
ജോയിൻറ് സെക്രട്ടറിമാർ
എസ്. ഡി .പ്രേംജി ,
ആർ .സരിത
ട്രഷറർ
ആർ .രാജേഷ് കുമാർ

