കണ്ണൂർ ജില്ല വാർഷിക സമ്മേളനം സംഘാടക സമിതി രൂപീകരിച്ചു.

0

കണ്ണൂർ ജില്ല
വാർഷിക സമ്മേളനം
2026 ഫെബ്രുവരി 7,8 തീയ്യതികളിൽ വേക്കളം
പെരുന്തോടി യു.പി സ്കൂളിൽ

2026 ഫെബ്രുവരി7,8 തീയ്യതികളിൽ വേക്കളം പെരുന്തോടി യു.പി സ്കൂളിൽ നടക്കുന്ന കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്
കണ്ണൂർ ജില്ല സമ്മേളനത്തിൻ്റെ
സംഘാടക സമിതി രൂപീകരിച്ചു.

സംഘാടക സമിതി
രൂപീകരണ യോഗം  വേക്കളം എയ്ഡഡ് യു.പി സ്കൂളിൽ ജില്ലാ പഞ്ചായത്ത് അംഗം
നവ്യ സുരേഷ് ഉദ്ഘാടനം ചെയ്തു.
കോളയാട് പഞ്ചായത്ത് അംഗം ടി ജയരാജൻ  അധ്യക്ഷത വഹിച്ചു.
പരിഷത്ത് ജില്ലാ സെക്രട്ടറി ബിജു നിടുവാലൂർ സ്വാഗതം പറഞ്ഞു.
സംസ്ഥാന ട്രഷറർ കെ.വിനോദ്കുമാർ പരിപാടി വിശദീകരിച്ചു . വി .വി വത്സല ,ഒ. പ്രതീശൻ, ഡോ. ഗീതാനന്ദൻ,
കെ പി സുരേഷ്കുമാർ, കെ ടി ജോസഫ്,പി.കെ. സുധാകരൻ
എം.വി മുരളീധരൻ,എൻ.സരസിജൻ
തുടങ്ങിയവർ സംസാരിച്ചു.
പി. പ്രഹ്ലാദൻ ചെയർമാനായും പി.പ്രേമവല്ലി കൺവീനറായും  സ്വാഗത സംഘം രൂപീകരിച്ചു.
തൊഴിലുറപ്പും
സാമൂഹ്യ സുരക്ഷിതത്വം
സെമിനാർ , നാടകയാത്ര,
ജനകീയാരോഗ്യ പരിപാടി,
പുസ്തക പ്രചരണം,ക്ലാസ്സുകൾ
എന്നിവ സമ്മേളനത്തിൻ്റെ ഭാഗമായിനടക്കും.

Leave a Reply

Your email address will not be published. Required fields are marked *