ശാസ്ത്ര പ്രചാരണത്തിന് സയൻസ് ഫിലിം ക്ലബ്ബ് 

കൽപ്പറ്റ : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘ലെൻസ്’  സയൻസ് ഫിലിം ക്ലബ്ബിന് തുടക്കം കുറിച്ചു. ശാസ്ത്രസാഹിത്യ പരിഷത്ത്  വയനാട് ജില്ലാ പ്രസിഡൻ്റ് പി. അനിൽ കുമാർ, ശാസ്ത്രാവബോധസമിതി കൺവീനർ ശാലിനി തങ്കച്ചൻ എന്നിവർ ചേർന്ന് ലോഗോ പ്രകാശനം ചെയ്തു. യുദ്ധവിരുദ്ധ ഹ്രസ്വചിത്രം പ്രദർശിപ്പിച്ചു. ജില്ലാ സെക്രട്ടറി കെ. പി. സുനിൽകുമാർ, ജില്ലാ ട്രഷറർ ടി. പി. സന്തോഷ്, കേന്ദ്ര നിർവാഹക സമിതിയംഗവും ഫിലിം ക്ലബ്ബ് കൺവീനറുമായ കെ. എ. അഭിജിത്ത്, ജില്ലാ വൈസ് പ്രസിഡൻ്റ് ഇ. ജി. ചന്ദ്രലേഖ, ജോ. സെക്രട്ടറിമാരായ എ. ജനാർദ്ദനൻ, കെ. ആർ. ചിത്രാവതി, യുവസമിതി ജില്ലാ ചെയർപേഴ്സൺ ജോസഫ് ജോൺ, സി. ജയരാജൻ, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി എം. ദേവകുമാർ തുടങ്ങിയവർ സംസാരിച്ചു.

You may have missed