2025 ലെ നോബൽ ജേതാക്കളായ ശാസ്ത്രജ്ഞരുടെ ഗവേഷണങ്ങളിലേക്ക് ഒരു പര്യവേക്ഷണം

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ശാസ്താവബോധ തൃശൂർ ജില്ലാ ഉപസമിതിയും തൃശൂർ സെന്റ് മേരീസ് കോളജ് രസതന്ത്ര വിഭാഗവും സംയുക്തമായി ശാസ്ത്ര ഗവേഷകർക്കും വിദ്യാർത്ഥികൾക്കുമായി ” 2025 ലെ നോബൽ ജേതാക്കളായ ശാസ്ത്രജ്ഞരുടെ ഗവേഷണങ്ങളിലേക്ക് ഒരു പര്യവേക്ഷണം” എന്ന പേരിൽ സെമിനാർ സംഘടിപ്പിച്ചു.

ശാസ്ത്രാവബോധ ഉപസമിതി ചെയർപേഴ്സൺ ഡോ.കെ.കെ.അബ്ദുള്ളയുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ
പ്രൊഫ.കെ. ആർ ജനാർദ്ദനൻ ആമുഖ പ്രഭാഷണം നടത്തി.
വെദ്യശാസ്ത്രത്തിൽ നോബൽ പുരസ്കാരങ്ങൾ ലഭിച്ച ശാസ്ത്രജ്ഞരെയും അവരുടെ ഗവേഷണ നേട്ടങ്ങളെയുംക്കുറിച്ച്
തൃശൂർ മെഡിക്കൽ കോളജിലെ ഡോ.കെ.ജി.രാധാകൃഷ്ണൻ, ഊർജ്ജതന്ത്രത്തിലും ക്വാണ്ടം സയൻസിലുമുണ്ടായ ഗവേഷണ നേട്ടങ്ങൾ, നോബൽ പുരസ്കാരങ്ങൾ നേടിയ പ്രതിഭകളെയും കുറിച്ച് വടക്കാഞ്ചേരി വ്യാസാ കോളജിലെ ഡോ. കെ.എം ദേവദാസ് ,
രസതന്ത്രത്തിലെ നോബൽ ജേതാക്കളെയും അവരുടെ കണ്ടുപിടുത്തങ്ങളെയും കുറിച്ച് സെന്റ് മേരീസ് കോളജിലെ രസതന്ത്ര വിഭാഗം അസി.പ്രൊഫ.ഡോ. ആശ കെ.എസ് എന്നിവർ സംസാരിച്ചു.
സെന്റ് മേരീസ് കോളജ് വൈ. പ്രിൻസിപ്പൽ ഡോ.ഡാലി ഡൊമിനിക് മുഖ്യപ്രഭാഷണം നിർവ്വഹിച്ചു.

ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡണ്ട് ഡോ.സി.എൽ.ജോഷി സ്വാഗതമാശംസിച്ചു, കോളജ് രസതന്ത്ര വകുപ്പു മേധാവി ഡോ. മഞ്ജു സെബാസ്റ്റ്യൻ നന്ദി രേഖപ്പെടുത്തി.
