മാവേലിക്കര ബിഷപ് മൂർ കോളേജിൽ Quantam talk സംഘടിപ്പിച്ചു.

1


ആലപ്പുഴ : ക്വാണ്ടം സെഞ്ച്വറി പ്രദർശനം കൊച്ചി സർവ്വകലാശാലയിലും ആലപ്പുഴയടക്കം 11 ജില്ലകളിലും നടക്കുന്നതിൻ്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആലപ്പുഴ ജില്ല യുവസമിതിയും പരിഷദ് മാവേലിക്കര മേഖലയും സംയുക്തമായി സംഘടിപ്പിച്ച രണ്ടാമത് Quantum Century Talk മാവേലിക്കര ബിഷപ് മൂർ കോളേജിൽ നടന്നു.

പരിഷദ് ജില്ലാ സെക്രട്ടറി മുരളി കാട്ടൂർ അധ്യക്ഷനായ ചടങ്ങ്  കോളേജ് പ്രിൻസിപ്പൽ ഡോ.രഞ്ജിത് മാത്യു എബ്രഹാം ഉദ്ഘാടനം ചെയ്തു.

ചങ്ങനാശ്ശേരി എസ് ബി കോളേജിലെ കെമിസ്ട്രി വിഭാഗം അസി.പ്രൊഫസറായ ഡോ. അരവിന്ദ് കെ “In Search Of Schrodinger’s Kitten” എന്ന വിഷയത്തിൽ അവതരണം നടത്തി,നിത്യ ജീവിതത്തെ ബന്ധപ്പെടുത്തി കൊണ്ടാണ് അദ്ദേഹം വിഷയാവതരണം നടത്തിയത്. 

അസി.പ്രൊഫസർ ശ്രീമതി മെറിൻ ജോർജ് സ്വാഗതം ആശംസിച്ചു, ജില്ലാ യുവസമിതി കൺവീനർ ശ്രീമതി.കസ്തൂരി യുവസമിതി പ്രവർത്തനങ്ങളും,ക്യാമ്പസ് ശാസ്ത്ര സമിതി രൂപീകരണത്തക്കുറിച്ചും സംസാരിച്ചു.മേഖല സെക്രട്ടറി ആർ അജിത് കുമാർ,മേഖല പ്രസിഡന്റ്‌ ശ്രീ.എൻ.മന്മഥൻ പിള്ള എന്നിവർ ആശംസകൾ അറിയിച്ചു.ഒന്നാം വർഷ എം എസ് സി വിദ്യാർത്ഥി ആബേൽ എം.ഷിനോയി കൃതജ്ഞത പറഞ്ഞു,കോളേജ് അധ്യാപികയായ ആൻ മേരി ജോസ് പരിപാടികൾക്ക് നേതൃത്വം വഹിച്ചു.

ആലപ്പുഴയിൽ ക്വാണ്ടം സെഞ്ച്വറി പ്രദർശനം നടക്കുന്നത് ചേർത്തല സെൻ്റ്.മൈക്കിൾസ് കോളേജിലാണ്, പ്രദർശനത്തിൽ വോളണ്ടിയേഴ്സായി രജിസ്റ്റർ ചെയ്ത ബിഷപ് മൂർ കോളേജ് വിദ്യാർത്ഥികളെ പരിഷദ് ഭാരവാഹികൾ കണ്ട് ഭാവി പ്രവർത്തനങ്ങൾ വിശദീകരിച്ചു.

1 thought on “മാവേലിക്കര ബിഷപ് മൂർ കോളേജിൽ Quantam talk സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *