മലപ്പുറം ജില്ലയിൽ വികസനയാത്രകള്‍ക്ക് തുടക്കമായി.

മലപ്പുറം : നാളത്തെ പഞ്ചായത്ത് വികസന ക്യാമ്പയിന്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മലപ്പുറം ജില്ലാകമ്മിറ്റി സംഘടിപ്പിക്കുന്ന വികസനയാത്രകള്‍ക്ക് തുടക്കമായി. ജില്ലയിലെ മുഴുവന്‍ തദ്ദേശസ്ഥാപനങ്ങളേയും ബന്ധിപ്പിച്ച് സംഘടിപ്പിക്കുന്ന മൂന്ന് യാത്രകള്‍ താനാളൂര്‍, വള്ളിക്കുന്ന്, എടക്കര എന്നിവിടങ്ങളില്‍ ആരംഭിച്ചു. ശനി, ഞായര്‍ ദിവങ്ങളില്‍ ജില്ലയിലെ അമ്പത് കേന്ദ്രങ്ങളില്‍ ജാഥകള്‍ക്ക് സ്വീകരണം നല്‍കും.
കിഴക്കൻ മേഖലാ ജാഥ

അരുണ്‍കുമാര്‍ കെ. ക്യാപ്റ്റനും സ്മിത എന്‍. വൈസ് ക്യാപ്റ്റനും ബീനാ സണ്ണി മാനേജറുമായ കിഴക്കന്‍ മേഖലാജാഥ എടക്കരയില്‍ ജില്ലാ പഞ്ചായത്തംഗം അഡ്വ. ഷെറോണ റോയ് ഉദ്ഘാടനം ചെയ്തു. സി.ബാലഭാസ്ക്കരൻ അധ്യക്ഷനായി. പരിഷത്ത് സംസ്ഥാന വികസന ഉപസമിതി കണ്‍വീനര്‍ പി.എ. തങ്കച്ചന്‍ മുഖ്യ പ്രഭാഷണം നടത്തി. കെ.അരുൺകുമാർ, ജില്ലാ പ്രസിഡണ്ട് സി.പി. സുരേഷ് ബാബു, ജി.ശശിധരൻ, പി.എം. ഷീബ, ശ്രീജ, സജിൻ .പി , സുനിത. പി എന്നിവർ സംസാരിച്ചു.

മധ്യമേഖലാ ജാഥ

ഇ.വിലാസിനി ക്യാപ്റ്റനും ജയ ടി.ടി. വൈസ് ക്യാപ്റ്റനും കെ.കെ. ജനാര്‍ദ്ദനന്‍ മാനേജറുമായ മധ്യമേഖലാ ജാഥ വള്ളിക്കുന്ന് അത്താണിക്കലില്‍ പരിഷത്ത് മുന്‍ സംസ്ഥാന പ്രസിഡന്റ് കാവുമ്പായി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പരിഷത്ത് മേഖലാ പ്രസിഡൻ്റ് എ.കെ. ശശിധരൻ അധ്യക്ഷനായി. ജനകീയ ചർച്ചയിലൂടെ പരിഷത്ത് രൂപപ്പെടുത്തിയ വള്ളിക്കുന്ന് പഞ്ചായത്ത് വികസന പത്രിക ഡോ.കാവുമ്പായി ബാലകൃഷ്ണൻ പ്രകാശനം ചെയ്തു. ഇ.വിലാസിനി, കെ.കെ. ജനാർദനൻ, അജിത്കുമാര്‍ ടി. , പ്രസന്നകുമാർ പി.വി., ജയ ടി.ടി. എന്നിവര്‍ സംസാരിച്ചു.

പടിഞ്ഞാറന്‍ മേഖലാജാഥ

എ. ശ്രീധരന്‍. ക്യാപ്റ്റനും വി.രാജലക്ഷ്മി വൈസ് ക്യാപ്റ്റനും അംബുജം കെ. മാനേജറുമായ പടിഞ്ഞാറന്‍ മേഖലാജാഥ താനാളൂര്‍ പുത്തന്‍തെരുവില്‍ പരിഷത്ത് കേന്ദ്രനിര്‍വാഹകസമിതിയംഗം ബി.രമേഷ് ഉദ്ഘാടനം ചെയ്തു. മല്ലിക കെ.എം അധ്യക്ഷയായി. ജാഥാക്യാപ്റ്റൻ എ ശ്രീധരന് പതാക കൈമാറി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുൾ റസാക്ക് വി, പഞ്ചായത്ത് മെമ്പർമാരായ നസ്റിൻ, ലൈജു കെ.വി, വി.വി.മണികണ്ഠന്‍ , വിശ്വനാഥൻ എം , പി.സതീശൻ, വി.വി. മണികണ്ഠൻ, വി.രാജലക്ഷ്മി, ജയ് സോമനാഥ് വി.കെ., എന്നിവര്‍ സംസാരിച്ചു.
ജാഥാ സ്വീകരണ കേന്ദ്രങ്ങൾ
01-11- 2025 ശനിയാഴ്ച
കിഴക്കന്‍ മേഖലാജാഥ
9.30 ചുങ്കത്തറ, 10.30 ചന്തക്കുന്ന്, 11.30 കരുളായി, 3 മണിക്ക് പൂക്കോട്ടുംപാടം, 4 മണി വണ്ടൂര്‍, 5 മണി പാണ്ടിക്കാട്, 6 മണി കരുവാരക്കുണ്ട് എന്നിവിടങ്ങളില്‍ സ്വീകരണത്തിനു ശേഷം 7 മണിക്ക് മേലാറ്റൂരില്‍ സമാപിക്കും.
മധ്യ മേഖലാജാഥ
9.30 അരിയല്ലൂര്‍, 10.30 പരപ്പനങ്ങാടി, 11.30 മൂന്നിയൂര്‍, 3 മണിക്ക് കാടപ്പടി, 4 മണി പറപ്പൂര്‍, 5 മണി മണ്ണഴി, 6 മണി കോഡൂര്‍ എന്നിവിടങ്ങളില്‍ സ്വീകരണത്തിനു ശേഷം 7 മണിക്ക് മലപ്പുറത്ത്‍ സമാപിക്കും.
പടിഞ്ഞാറന്‍ മേഖലാജാഥ
9.30 പച്ചാട്ടിരി, 10.30 നോര്‍ത്ത് ബി.പി. അങ്ങാടി, 11.30 മംഗലം, 3 മണിക്ക് പുറത്തൂര്‍, 4 മണി നരിപ്പറമ്പ്, 5 മണി ചന്തപ്പടി, 6 മണി അംശകച്ചേരി എന്നിവിടങ്ങളില്‍ സ്വീകരണത്തിനു ശേഷം 7 മണിക്ക് വട്ടംകുളത്ത്‍ സമാപിക്കും.
നാളത്തെ പഞ്ചായത്ത് എന്തായിരിക്കണം പ്രാദേശിക വികസന സംവാദങ്ങള്‍, കഴിഞ്ഞ രണ്ടുമാസത്തെ കൂടിയിരിപ്പുകളിലൂടെയും ജനകീയ ചര്‍ച്ചകളിലൂടെയും രൂപപ്പെടുത്തിയ പഞ്ചായത്ത് വികസന പത്രികകളുടെ ഏറ്റുവാങ്ങല്‍, അധികാര വികേന്ദ്രീകരണം പിന്നിട്ട ദശകങ്ങള്‍ മുന്നോട്ടുള്ള വഴികള്‍ ലഘുലേഖാ പ്രചാരണം എന്നിവയാണ് വികസനയാത്രകളുടെ ഭാഗമായുള്ളത്. പ്രാദേശിക സംഘാടകസമിതികളുടെ നേതൃത്വത്തിലാണ് ഓരോ കേന്ദ്രത്തിലും ജാഥകള്‍ക്ക് സ്വീകരണം നല്‍കുന്നത്. വികസന ലഘുലേഖ പ്രചരിപ്പിച്ചാണ് ജാഥക്കാവശ്യമായ സാമ്പത്തികം സമാഹരിക്കുന്നത്. വികസനയാത്രകളുടെ തുടര്‍ച്ചയായി പഞ്ചായത്തുതലങ്ങളില്‍ ജനകീയ വികസന സംവാദസദസ്സുകള്‍ സംഘടിപ്പിക്കാനും സ്ഥാനാര്‍ത്ഥി സംഗമങ്ങള്‍ നടത്തി വികസന നയരേഖ സമര്‍പ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
