നാളത്തെ പഞ്ചായത്ത് പരിഷത്തിനു പറയാനുള്ളത് വയനാട് ജില്ലാ വികസന ജാഥ 2025 നവം: 1, 2, 3 തീയതികളിൽ

കൽപ്പറ്റ : ജനകീയ ആസൂത്രണം മൂന്നു പതിറ്റാണ്ട് പിന്നിടുകയും സംസ്ഥാനം പ്രാദേശിക തെരഞ്ഞെടുപ്പിനടുത്ത് എത്തിനിൽക്കുകയും ചെയ്യുമ്പോൾ അധികാരവികേന്ദ്രീകരണം പിന്നിട്ട ദശകങ്ങൾ മുന്നോട്ടുള്ള വഴികൾ എന്ന സംസ്ഥാന വികസന ക്യാമ്പയിൻ്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നവംബർ 1, 2, 3 തീയതികളിൽ ജില്ലയിൽ വികസനജാഥ പ്രയാണം നടത്തുകയാണ്.
ജാഥ നവം: 1ന് രാവിലെ അമ്പലവയലിൽ ജില്ലാ വികസന ഉപസമിതി ചെയർപേഴ്സണും കൽപ്പറ്റ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണുമായ സി കെ ശിവരാമൻ ഉദ്ഘാടനം ചെയ്യും.
പ്രൊഫ: കെ ബാലഗോപാലൻ
ജാഥാ ക്യാപ്റ്റനും കെ വിശാലാക്ഷി വൈസ് ക്യാപ്റ്റനുമായി നടത്തുന്ന ജാഥ മൂന്നു ദിവസങ്ങളിലായി ജില്ലയിലെ 18 തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിൽ പ്രചാരണം നടത്തി 3ന് വൈകീട്ട് ചീരാലിൽ സമാപിക്കും.
സമാപന യോഗം സംസ്ഥാന വികസന ഉപസമിതി കൺവീനർ പി എ തങ്കച്ചൻ ഉദ്ഘാടനം ചെയ്യും.
ജാഥയിൽ കേന്ദ്രനിർവാഹക സമിതി അംഗങ്ങളായ പി സുരേഷ് ബാബു, സുമ വിഷ്ണുദാസ് കെ എ അഭിജിത്ത്, ജില്ലാ പ്രസിഡന്റ് പി അനിൽ കുമാർ, സെക്രട്ടറി കെ പി സുനിൽകുമാർ ട്രഷറർ ടി പി സന്തോഷ് തുടങ്ങിയവർ അംഗങ്ങൾ ആകും.
ജാഥ പ്രയാണം നടത്താത്ത മാനന്തവാടി മുനിസിപ്പാലിറ്റി, വൈത്തിരി, മീനങ്ങാടി, മുട്ടിൽ, പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിൽ വിപുലമായി തയ്യാറാക്കിയ ജനകീയ മാനിഫെസ്റ്റോ അവതരണത്തിനു പുറമേ പൊഴുതന, തൊണ്ടർനാട്, മുള്ളൻകൊല്ലി, പഞ്ചായത്തുകളിൽ വികസന ജനസഭയും നടക്കും
