തിരുവനന്തപുരം ജില്ലയിൽ ആരോഗ്യ കാമ്പയിന് തുടക്കമായി.

വർദ്ധിച്ചു വരുന്ന ജീവിതശൈലീ രോഗങ്ങളെ ഫലപ്രദമായി നിയന്ത്രിയ്ക്കുന്നതിനു വേണ്ടി സംസ്ഥാന ആരോഗ്യ വിഷയ സമിതി രൂപം നൽകിയിരിക്കുന്ന ആരോഗ്യ ക്യാമ്പയിൻ്റെ തിരുവനന്തപുരം ജി ജില്ലാ- മേഖലാ തല ഉദ്ഘാടനം ജില്ലാ ആരോഗ്യ വിഷയ സമിതിയുടെ ചെയർമാൻ ഡോ. ബിനോയ് എസ് ബാബു നിർവ്വഹിച്ചു. ക്യാപ്സ്യൂൾ കേരളയുടെ ചെയർമാൻ ഡോ. നന്ദകുമാർ പ്രവർത്തകർക്ക് പരിശീലനം നൽകി. തുടർന്ന് അവരവർ ദിവസം കഴിച്ച ഭക്ഷണത്തിന്റെ കലോറിയും ബോഡി മാസ് ഇൻസക്സും കണ്ടുപിടിക്കുന്ന പ്രവർത്തനം നടന്നു.
2025 നവംബർ ഒന്നിന് തിരുവനന്തപുരം മേഖലയിലെ പേട്ടയിൽ വെച്ചു നടന്ന ഉൽഘാടനയോഗത്തിൽ ഒരുവനന്തപുരം
ജില്ലാ സെക്രട്ടറി ഷിംജി അദ്ധ്യക്ഷത വഹിച്ചു.തിരുവനന്തപുരം മേഖലാ സെക്രട്ടറി അനിൽകുമാർ ബി സ്വാഗതവും ജില്ലാ കമ്മറ്റി അംഗം പി ഗിരീശൻ നന്ദിയും പറഞ്ഞു.

