മീനങ്ങാടി : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വയനാട് ജില്ല ആരോഗ്യ വിഷയ സമിതി മീനങ്ങാടി സ്റ്റെർക്ക് ഹാളിൽ വച്ച് ആരോഗ്യ ശിൽപ്പശാല സംഘടിപ്പിച്ചു.

സംസ്ഥാന തലത്തിൽ നടപ്പാക്കുന്ന ആരോഗ്യ ക്യാമ്പയിന്റെ ഭാഗമായി പരിഷത്ത് യൂണിറ്റുകൾ, വിദ്യാലയങ്ങൾ, ലൈബ്രറികൾ എന്നിവിടങ്ങളിൽ ആരോഗ്യ ക്ലാസുകൾ എടുക്കുന്നതിനുള്ള ആർ പി മാർക്കുള്ള പരിശീലനമാണ് ശില്പശാലയിൽ നൽകിയത്.

ജില്ലാ ആരോഗ്യവിഷയ സമിതി ചെയർമാനും പൂക്കോട് വെറ്റിനറി കോളേജ് അസിസ്റ്റൻറ് പ്രൊഫസറുമായ ഡോ ആർ എൽ രതീഷ് ഉദ്ഘാടനം ചെയ്തു. പരിഷത്ത് ജില്ലാ പ്രസിഡൻറ് പി അനിൽകുമാർ അധ്യക്ഷത വഹിച്ചു. പി ജെ ജോമിഷ് , കെ ബാലഗോപാലൻ, കെ എം ഷാജി തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *