കേരള ശാസ്ത്രസാഹിത്യ പരിഷത്ത് – ആലപ്പുഴ ജില്ലാ സമ്മേളനം

0

വേമ്പനാട് കായൽ: അടിയന്തര പുനഃസ്ഥാപനം ആവശ്യമാണ്

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആലപ്പുഴ ജില്ലാ സമ്മേളനം

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആലപ്പുഴ ജില്ലാ വാർഷിക സമ്മേളനം ഫെബ്രുവരി 7–8 തീയതികളിൽ നൂറനാട് പടനിലം ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ സംഘടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണവും കാർഷിക വികസനവും പ്രാധാന്യവിഷയങ്ങളാക്കിയ സമ്മേളനത്തിൽ 12 മേഖലകളിൽ നിന്നായി 200-ഓളം പ്രതിനിധികൾ പങ്കെടുത്തു.

ഉദ്ഘാടന സമ്മേളനം

മാവേലിക്കര എം.എൽ.എ എം. എസ്. അരുൺ കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. എസ്. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു.  ടി. എസ്. രാജ്കുമാർ സ്വാഗതം പറഞ്ഞു. സംസ്ഥാന പ്ലാനിംഗ് ബോർഡ് അംഗവും കാർഷിക ശാസ്ത്രജ്ഞനുമായ ഡോ. ജിജു പി. അലക്സ് “കേരളത്തിലെ കാർഷിക മേഖല – പ്രശ്നങ്ങളും സാധ്യതകളും” എന്ന വിഷയത്തിൽ ഉദ്ഘാടന പ്രഭാഷണം നടത്തി. 
ജില്ലയിലെ മുതിർന്ന പരിഷദ് പ്രവർത്തകരായ ചുനക്കര ജനാർദ്ദനൻ നായർ,  വി കെ കൈലാസനാഥ് മാഷ് എന്നിവരെ ആദരിച്ചു, ഉജ്വൽ കൃഷ്ണൻ (ആസ്ട്രോ ഫിസിക്സിൽ Phd, എം ഗായത്രി (ഗണിതശാസ്ത്രത്തിൽ Phd) എന്നിവർക്ക് അനുമോദനം നൽകി.
ജില്ല സെക്രട്ടറി  മുരളി കാട്ടൂർ നന്ദി രേഖപ്പെടുത്തി.

പ്രതിനിധി സമ്മേളനം

പ്രതിനിധി സമ്മേളനത്തിൽ:
അനുസ്മരണ അവതരണം: അഡ്വ. സി. ആർ. ശ്രീരാജ്
പ്രവർത്തന റിപ്പോർട്ട്: ജില്ല സെക്രട്ടറി,മുരളി കാട്ടൂർ
വരവ്–ചിലവ് കണക്ക്: ട്രഷറർ എം. പി. ഗിരി പ്രസാദ്
നിർവാഹക സമിതി അവലോകനം:  ടി. ലിസ്സി
സംഘടന രേഖ:  ജിസ്സ് ജോസഫ്
ഭാവി പ്രവർത്തന രേഖ:  സി. രാമകൃഷ്ണൻ
രേഖകളിന്മേലുള്ള ചർച്ചയും നിർദേശങ്ങളും സജീവമായി നടന്നു.

പ്രമേയങ്ങൾ

വേമ്പനാട് കായൽ: അടിയന്തര പുനഃസ്ഥാപനം ആവശ്യമാണ്
സമ്മേളനം ഏകകണ്ഠമായി പാസാക്കിയ പ്രമേയത്തിൽ വേമ്പനാട് കായൽ പരിസ്ഥിതി പുനഃസ്ഥാപന നടപടികൾ അടിയന്തിരമായി ആരംഭിക്കണമെന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. 2002-ൽ Ramsar Convention പ്രകാരം റാംസർ സങ്കേതമായി പ്രഖ്യാപിച്ചിട്ടും ആവശ്യമായ സംരക്ഷണ ഇടപെടലുകൾ ഉണ്ടായിട്ടില്ലെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി.
പ്രധാന നിർദ്ദേശങ്ങൾ :
ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലാ പഞ്ചായത്തുകൾ ചേർന്ന് ജോയിൻ്റ് കമ്മിറ്റി രൂപീകരിക്കുക
കായലിൻ്റെ വ്യക്തമായ അതിർത്തി നിർണ്ണയം
കായലിലെ ഖരമാലിന്യങ്ങൾ നീക്കം ചെയ്യുക
ജനപങ്കാളിത്തത്തോടെ ബഹുജന ക്യാമ്പയിൻ സംഘടിപ്പിക്കുക

മറ്റ് പ്രധാന പ്രമേയങ്ങൾ 
ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും കുടിവെള്ള ഗുണനിലവാര പരിശോധനാകേന്ദ്രങ്ങൾ ആരംഭിക്കുക
ശബ്ദ മലിനീകരണം തടയുന്നതിനാവശ്യമായ നടപടികൾ ജില്ലാ ഭരണകൂടം സ്വീകരിക്കുക

കാർഷിക മേഖല: ഉൽപാദന വർധനവാണ് ഭാവി
 ഡോ. ജിജു പി. അലക്സ്

തന്റെ പ്രഭാഷണത്തിൽ കേരളത്തിലെ കാർഷിക മേഖലയിലെ ഉൽപാദന വർധനവിന് ആധുനിക സാങ്കേതിക വിദ്യകൾ വിനിയോഗിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി. 452 വിളകൾ കൃഷി ചെയ്യുന്ന 23 കാർഷിക കാലാവസ്ഥ മേഖലകളുള്ള സവിശേഷ ഭൂപ്രദേശമാണ് കേരളമെന്ന് അദ്ദേഹം പറഞ്ഞു. കൃഷിഭൂമികളുടെ വിസ്തൃതി കുറഞ്ഞ സാഹചര്യത്തിൽ ഉൽപാദനക്ഷമത വർധിപ്പിക്കുകയെന്നത് മാത്രമാണ് മുന്നേറ്റ മാർഗമെന്നും, ഉയർന്ന ഉൽപാദനക്ഷമത ശരാശരിയേക്കാൾ മൂന്നും നാലും ഇരട്ടിയാണെന്നും അദ്ദേഹം വിശദീകരിച്ചു.
നിർദ്ദേശിച്ച ഇടപെടലുകൾ:
ഫലഭൂയിഷ്ടത വർധിപ്പിക്കൽ
മെച്ചപ്പെട്ട ജലപരിപാലനം
അത്യുല്പാദന ശേഷിയുള്ള വിത്തിനങ്ങളുടെ ലഭ്യത
കാർഷിക യന്ത്രങ്ങളുടെ സാമൂഹ്യാടിസ്ഥാനത്തിലുള്ള നിയന്ത്രണം
കീടനാശിനി ഉപയോഗത്തെക്കുറിച്ചുള്ള അവബോധം.

ഭാരവാഹികൾ (2026–27)

പ്രസിഡൻ്റ്: കെ. പൊന്നമ്മ
വൈസ് പ്രസിഡൻ്റുമാർ: വി.കെ. മഹേശൻ, ടി. എസ്. രാജ്കുമാർ
സെക്രട്ടറി: അഡ്വ. സി. ആർ. ശ്രീരാജ്
ജോ. സെക്രട്ടറിമാർ: കെ. പി. അരവിന്ദ് കുമാർ, എൽ. കസ്തൂരി
ട്രഷറർ: എം. പി. ഗിരി പ്രസാദ്
 
വിഷയ സമിതി കൺവീനർമാർ 

വിദ്യാഭ്യാസം: ഷീജ പ്രസന്നൻ
പരിസരം: ആർ. രഞ്ജിത്ത്
ജെൻ്റർ: പി. കെ. ശിവൻകുട്ടി
ആരോഗ്യം: ഗീതാ കൃഷ്ണൻ

സബ് കമ്മിറ്റി കൺവീനർമാർ 

വികസനം: പി. വി. വിനോദ്
ശാസ്ത്രാവബോധം: മുരളി കാട്ടൂർ
ബാലവേദി: എസ്. ബിജിമോൾ
യുവസമിതി: എൻ. ജയചന്ദ്രൻ
കല–സംസ്കാരം: എസ്. ഡി. സലീം ലാൽ
പി. പി. സി.: സോമൻ കെ. വട്ടത്തറ
മാസിക: ഷാജി ഗ്രാമദീപം
വിജ്ഞാനോത്സവം: അനിൽ മാത്യൂ

Leave a Reply

Your email address will not be published. Required fields are marked *