യുദ്ധവിരുദ്ധ റാലികൾ- തൃശൂർ

0


അമേരിക്കൻ -ഇസ്രായേൽ സാമ്രാജ്യത്വ ശക്തികളുടെ കച്ചവടതാൽപ്പര്യങ്ങൾ സംരക്ഷിക്കാനും ലോക എണ്ണ വിപണി കയ്യടക്കാനുമുള്ള ലക്ഷ്യം നേടാൻ പശ്ചിമേഷ്യയിലും മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലും നടത്തുന്ന കടന്നാക്രമണങ്ങൾ മേഖലയാകെ യുദ്ധമുഖത്ത് എത്തിച്ചിരിക്കുന്നു. ഓരോ ദിവസവും നൂറ് കണക്കിന് സ്ത്രീകളും കുഞ്ഞുങ്ങളുമാണ് മരിച്ചു വീഴുന്നത്. സർവ്വനാശം വിതക്കുന്ന യുദ്ധങ്ങൾ ലോക ജനതക്കാപത്താണ്, ലോകത്ത് സമാധാനം നിലനിർത്തുക, അമേരിക്കൻ – ഇസ്രയേൽ യുദ്ധക്കൊതി അവസാനിപ്പിക്കുക എന്ന മുദ്രാവാക്യമുയത്തി കേരള ശാസ്ത്രസാഹിത്യ പരിഷത്ത്  തൃശൂർ ജില്ലയിലെ പതിനഞ്ച്  മേഖലകളിൽ യുദ്ധവിരുദ്ധ റാലിയും പ്രതിഷേധ പരിപാടികളും നടത്തി.
അന്തിക്കാട് മേഖലയിൽ നടന്ന യുദ്ധവിരുദ്ധ റാലിയും പൊതുയോഗവും  ബാലകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു .
ചാലക്കുടി മേഖല സൗത്ത് ജംഗഷനിൽ  നടന്ന യുദ്ധവിരുദ്ധ റാലിയിൽ കേന്ദ്ര നിർവാഹ സമിതി അംഗം വി.ജി ഗോപിനാഥ് , ഭരതൻ കാതിക്കുടം, അമൽ രവീന്ദ്രൻ , മേഖലാ സെകട്ടറി കെ.ഡി. ദിലീപ്എന്നിവർ നേതൃത്വം നൽകി.

കുന്നംകുളം മേഖലയിൽ മാർച്ച് 5 ന് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യുദ്ധവിരുദ്ധ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു. കുന്നംകുളം  ഗാന്ധിസ്മൃതി മണ്ഡപത്തിൽ നിന്ന് ആരംഭിച്ച റാലി  താലൂക്ക് ആശുപത്രിയ്ക്ക് സമീപം സമാപിച്ചു. മേഖല പ്രസിഡണ്ട് ഡോ. ആർ.ബ്രിനേഷിന്റെ അദ്ധ്യക്ഷത നടന്ന പൊതുയോഗം  മുൻജനറൽ സെക്രട്ടറി പി. മുരളീധരൻ   ഉദ്ഘാടനം ചെയ്തു.

മതിലകം മേഖലയിൽ പെരിഞ്ഞനം, എടത്തിരുത്തി എസ്.എൻ.പുരം എന്നീ യൂണിറ്റുകൾ   പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.  പെരിഞ്ഞ നത്ത് കേന്ദ്ര നിർവാഹസമിതി അംഗം അഡ്വ.കെ.പി.രവി പ്രകാശ് , എസ് .എൻ പുരത്ത് ജില്ലാ കമ്മിറ്റി അംഗം പി. രാധാകൃഷ്ണൻ എന്നിവർ ഉദ്ഘാടനം ചെയ്തു .ജില്ലാ സെക്രട്ടറി കെ. കെ.കസീമ , മേഖലാ പ്രസിഡണ്ട് എം.ജി ജയശ്രീ ,കെ എൻ അജയൻ , ബിന്ദു സന്തോഷ് ,ജില്ലാ കമ്മിറ്റി അംഗം പി. രാധാകൃഷ്ണൻ ,അജിത് .പി , സുമിത്ര, ജോഷി കെ .ആർ , സജിത ,നിരഞ്ജൻ എം ,സുദർശൻ ,വിപഞ്ചിക സജീവ് എന്നിവർ നേതൃത്വം നൽകി .

തൃപ്രയാർ മേഖലയുടെ ആഭിമുഖ്യത്തിൽ വാടാനപ്പള്ളിയിലും, തൃപ്രയാർ സെന്ററിലും യുദ്ധവിരുദ്ധ റാലികൾ സംഘടിപ്പിച്ചു .മേഖല പ്രസിഡണ്ട് കെ.എസ് സുധീർ , ജില്ലാ മാസികാ കൺവീനർ സുജിത് ടി.എ എന്നിവർ  നേതൃത്വം നൽകി.

കോലഴി മേഖലയിൽ അവണൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യൂണിറ്റ് പ്രസിഡണ്ട് വി വി ലളിതയുടെ നേതൃത്വത്തിൽ  യുദ്ധവിരുദ്ധ റാലി നടത്തി. മേഖലാ സെക്രട്ടറി വി .കെ മുകുന്ദൻ പൊതുയോഗം  ഉദ്ഘാടനം ചെയ്തു . കോലഴി യൂണിറ്റും കോലഴി കൂട്ടായ്മയും സംയുക്തമായി യുദ്ധവിരുദ്ധ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു.എ .പി ശങ്കരനാരായണൻ , ശാസ്ത്രാവബോധ സമിതി കൺവീനർ സി. ബാലചന്ദ്രൻ, ടി സത്യനാരായണൻ, പ്രീത ബാലകൃഷ്ണൻ , എ. ദിവാക്കാൻ, ആന്റണി ,കെ.വി, രജിത് മോഹൻ എന്നിവർ നേതൃത്വം നൽകി.

കൊടുങ്ങല്ലൂർ മേഖലയിൽ മാർച്ച് 4ന്  നടന്ന യുദ്ധവിരുദ്ധ റാലിയിൽ  മേഖലാ സെക്രട്ടറി ശശികല പി .പി ജില്ലാ കമ്മിറ്റി അംഗം മുഹമ്മദ് എന്നിവർ നേതൃത്വം നൽകി
തൃശ്ശൂർ മേഖലയിൽ മുതുവറ യൂണിറ്റ്, തൃശൂർ ഈസ്റ്റ് യൂണിറ്റ് എന്നിവർ യുദ്ധവിരുദ്ധ റാലി  സംഘടിപ്പിച്ചു.ചേലക്കര മേഖലയിൽ  വായനശാല പരിസരത്തുനിന്ന് തുടങ്ങിയ യുദ്ധവിരുദ്ധ റാലി ചേലക്കര ബസ്റ്റാൻഡിൽ സമാപിച്ചു .
പൊതുയോഗം മേഖലാ പ്രസിഡണ്ട് എൻ നീലകണ്ഠൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ പ്രമോദ് വി , ജില്ലാ കമ്മിറ്റി അംഗം മേരി ജയന്തി , സ്ഥാണുനാഥൻ മാസ്റ്റർ, ഉണ്ണികൃഷ്ണൻ ,അനിൽ , മേഖലാ സെക്രട്ടറി വാസുദേവൻ ടി എന്നിവർ നേതൃത്വം നൽകി.ഒല്ലൂക്കര മേഖലയിൽ മാർച്ച് 4ന് നടന്ന യുദ്ധവിരുദ്ധ പ്രതിഷേധ യോഗത്തിൽ  മേഖലാ പ്രസിഡണ്ട് ഗോപിദാസൻ ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി വി.വി സുബാഷ്, തിലകൻ തേറമ്പിൽ , അംബിക സോമൻ , സോമൻ കാര്യാട്ട് എന്നിവർ നേതൃത്വം നൽകി.ഇരിങ്ങാലക്കുട മേഖലയിൽ എല്ലാ യൂണിറ്റുകളിലും 4 ന് രാത്രി മെഴുകുതിരി കത്തിച്ചും യുദ്ധവിരുദ്ധ പോസ്റ്റർ പിടിച്ചും പ്രതിഷേധം രേഖപ്പെടുത്തി.മാർച്ച് 5 ന് വൈകീട്ട്  പുരോഗമന കലാസാഹിത്യ സംഘം,കെ.എസ്.ടി.എ, എൻ ജി ഒ യൂണിയൻ, യുവകലാസാഹിതി, ജോയിൻ്റ് കൗൺസിൽ തുടങ്ങിയ സംഘടനകളുമായി യോജിച്ച് ഇരിങ്ങാലക്കുടയിൽ യുദ്ധവിരുദ്ധ റാലിയും പ്രതിഷേധ സംഗമവും നടത്തി.ഇരിങ്ങാലക്കുട ടൗൺഹാളിൽ നിന്ന് ആരംഭിച്ച റാലി അയ്യങ്കാവ് മൈതാനം ചുറ്റി ബസ്സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു.കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ പ്രസിഡൻ്റ് മനോജ്.വി.ഡി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ക്രൈസ്റ്റ് കോളേജ് ചരിത്ര വിഭാഗം അധ്യാപിക ലിഷ.കെ.കെ മുഖ്യപ്രഭാഷണം നടത്തി.ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി പ്രതിപക്ഷ നേതാവ് വിഎസ്.ശിവകുമാർ, ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ വൈസ് പ്രസിഡൻ്റ് വത്സല കുമാരി ടീച്ചർ , മധു വെള്ളാനി , നിരൂപ്.എ.ടി എന്നിവർ സംസാരിച്ചു. വടക്കാഞ്ചേരി മേഖലയിൽ  മാർച്ച്‌ 5 വ്യാഴാഴ്ച വൈകുന്നേരം  6 മണിക്ക് ഓട്ടുപാറ സെന്ററിൽ നിന്നും വടക്കാഞ്ചേരി സെന്റർ വരെ യുദ്ധവിരുദ്ധ റാലി നടത്തി. പൊതുയോഗത്തിൽ മേഖല പ്രസിഡന്റ് ഡോ. സുശീൽ രാഹുൽ,  സെക്രട്ടറി ഇ എം. വിനീത്, കെ.സി ഫ്രാൻസിസ് മാസ്റ്റർ, ടി വർഗീസ് എന്നിവർ സംസാരിച്ചു.
മേഖല ട്രഷറർ രാജു പി.വി ,ഗോവിന്ദ് മാസ്റ്റർ,  ബൈജു ഇമേജ്,  കെ.പി ജോയ്സൺ, മനു രവീന്ദ്രൻ, അജിത്‌ വി.എ എന്നിവർ നേതൃത്വം നൽകി.
മുല്ലശ്ശേരി മേഖലയിൽ പാവറട്ടി യൂണിറ്റ് നടത്തിയ യുദ്ധവിരുദ്ധ റാലിയും പ്രതിഷേധ യോഗം ജില്ലാ പ്രസിഡണ്ട് ഡോ.സി.എൽ.ജോഷി ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി സി.ടി.ജോൺ, മേഖലാ പ്രസിഡണ്ട് ലക്ഷ്മണൻ കെ.എസ് , ജില്ലാ കമ്മിറ്റിയംഗം രാമൻ കെ .എസ് , ബാബു ആന്റണി മാസ്റ്റർ എന്നിവർ സംസാരിച്ചു.
ചാവക്കാട മേഖലയിൽ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂർ ടൗണിൽ പ്രതിഷേധ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു. മേഖലാ സെക്രട്ടറി ദേവദാസ് മാസ്റ്റർ, മേഖലാ ട്രഷറർ എം. കേശവൻ, സുവർണ്ണ മുരളി എന്നിവർ നേതൃത്വം നൽകി.പുത്തൻചിറ മേഖലയിൽ  മേഖലാ സെക്രട്ടറി എം.എസ് ജയചന്ദ്രന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *