രണ്ടാമത് അന്താരാഷ്ട്ര സയൻസ് ഫിലിം ഫെസ്റ്റിവൽ ആരംഭിച്ചു.

0

ജീവിതത്തെക്കുറിച്ച് ശാസ്ത്രീയ ബോധമുണ്ടായിരിക്കണം 
ഡോ.എം.പി.പരമേശ്വരൻ

 

തൃശ്ശൂർ: ശാസ്ത്രത്തിന്റെ ലക്ഷ്യം അമിത ഉത്പാദനവും അമിത ഉപഭോഗവുമല്ലെന്നും എല്ലാവർക്കും സന്തോഷത്തോടെ ജീവിക്കാൻ ഉള്ള സാഹച ര്യംഒരുക്കുകയാണെന്നും ഡോ .എം.പി പരമേശ്വരൻ പറഞ്ഞു. അന്താരാഷ്ട സയൻസ് ഫിലിം ഫെസ്റ്റിവൽ ഓൺലൈനാ യി ഉദ്ഘാഘടനം ചെയ്യുക യായിരുന്നു അദ്ദേഹം. കുട്ടികളുടെ ലക്ഷ്യം ഒരിക്കലും പണം സമ്പാദിക്കുന്നതിൽ ഒരു ങ്ങരുതെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂർ മോഡൽ ഗേൾസിൽ വച്ച് ചേർന്ന ഉദ്ഘാടന സമ്മേളന ത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് അദ്ധ്യക്ഷത വഹിച്ചു. അടുത്ത വർഷം സയൻസ് ഫെസ്റ്റിവലിന് തൃശ്ശൂരിന്റെതായ 100 ശാസ്ത്ര ഫിലിമുകൾ പ്രദർശനത്തിന് എത്തിക്കുമെന്നും അതിനായി വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഉടൻ പരിശീലനം നല്കുമെന്നും അദ്ദേഹം അറിയിച്ചു. ഫെസ്റ്റിവൽ ഡയറക്ടർ അഡ്വ. കെ.പി.രവി പ്രകാശ് ആമുഖാവതരണം നടത്തി. ഡോ. ഇന്ദിരാദേവി മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. കോർപ്പറേഷൻ കൗൺസിലർ ശ്രീമതി റെജി ജോയി, കാലാവസ്ഥ ശാസ്ത്രജ്ഞൻ ഡോ. ബേബി ചക്രപാണി, സമേതം ജോയിന്റ് കോർഡിനേറ്റർ വി. മനോജ്, മോഡൽ ഗേൾസ് ഹൈ സ്കൂൾ ഹെഡ് മിസ്റ്ററസ് കെ പി ബിന്ദു ടീച്ചർ സ്വാഗതവും ISFF 2025 ജനറൽ കോർഡിനേറ്റർ ചെറിയാൻ ജോസഫ് നന്ദി പറഞ്ഞു /എന്നിവർ സംസാരിച്ചു തുടർന്ന് വീക്ടർസ് പാക്കേജിൽ നിന്നുള്ള എങ്ങനെ എങ്ങനെ എങ്ങനെ, മഞ്ചാടി, പ്രയിഡ് ഓഫ് കേരള, അറിവിന്റെ ലോകം, ജീവന്റെ തുടിപ്പ് എന്നീ ഹ്രസ്വ / ഡോക്യൂമെന്ററി സിനിമകൾ പ്രദർശിപ്പിച്ചു. ആഗസ്റ്റ് 9 ന് ശ്രീ തിയേറ്ററിൽ രാവിലെ 9.30മുതലും വിജ്ഞാൻ സാഗർ സയൻസ് പാർക്കിൽ 10 മണിമുതലും  സിനിമകൾ പ്രദർശിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *