കാസർഗോഡിലെ എൻഡോസൾഫാൻ പ്രശ്നം – ഒരു പുനരവലോകനം ലൂക്ക കൊളോക്വിയം
കാസർഗോഡിലെ എൻഡോസൾഫാൻ പ്രശ്നം – ഒരു പുനരവലോകനം ലൂക്ക കൊളോക്വിയം
കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ പ്രശ്നത്തിലുള്ള വ്യത്യസ്ത നിലപാടുകളെ ശാസ്ത്രീയ വസ്തുതകളുടെ അടിസ്ഥാനത്തിൽ പുനരവലോകനം ചെയ്യുന്നതിനായി 2024 ജൂലായ് 28 ഞായറാഴ്ച്ച ലൂക്ക സയൻസ് പോർട്ടലിന്റെയും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പരിസര വിഷയസമിതിയുടെയും നേതൃത്വത്തിൽ ലൂക്ക കൊളോക്വിയം സംഘടിപ്പിച്ചു. പയ്യന്നൂർ കൈരളി മിനി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ പൊതുജനാരോഗ്യ വിദഗ്ധനായ ഡോ.വി.രാമൻകുട്ടി മോഡറേറ്ററായി. കാർഷിക സർവ്വകലാശാല
പ്രൊഫസർ ഡോ. കെ.എം.ശ്രീകുമാർ, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ സംസ്ഥാന പ്രസിഡൻ്റ് ഡോ. കെ.പി.അരവിന്ദൻ, പ്രൊഫ. എം. ഗോപാലൻ, എന്നിവർ വിഷയാവതരണം നടത്തി. എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി കൺവീനർ അമ്പലത്തറ കുഞ്ഞികൃഷ്ണൻ, കെ പി ശ്രീധരൻ , സതി എരമം , ഫരിന കോട്ടപ്പുറം, രാജേഷ് , സുനിൽകുമാർ, എ.എം ബാലകൃഷ്ണൻ , സതീഷൻ- പരിസര വിഷയ സമിതി ചെയർപേഴ്സൺ ഡോ. സി. ജോർജ്ജ് തോമസ് തുടങ്ങിയവർ സംസാരിച്ചു.
പരിഷത്ത് പരിസരവിഷയ സമിതി സംസ്ഥാന കൺവീനർ ടി വി നാരായണൻ സ്വാഗതവും സി റിസ്വാൻ നന്ദിയും പറഞ്ഞു.