വെഞ്ഞാറമൂട് മേഖലസമ്മേളനം

0

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്
വെഞ്ഞാറമൂട് മേഖലസമ്മേളനം 2026 ജനുവരി 10 ,11 തീയതികളിലായി മുതുവിള ഗവൺമെൻറ് എൽ പി സ്കൂളിൽ നടന്നു.
കാലാവസ്ഥ വ്യതിയാനവും പ്രകൃതി ദുരന്തങ്ങളും എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി എമർജൻസി ഓപ്പറേഷൻസ് ഹെഡ് ജി.എസ് പ്രദീപ്ഉദ്ഘാടനം ചെയ്തു.
ടി .ബാലകൃഷ്ണൻ,  അനിൽകുമാർ ചുള്ളാളം എന്നിവർ വിഷയത്തിന്മേലുള്ള ചർച്ചയിൽ പങ്കെടുത്തു.
പരിഷത്ത് വികസന കാഴ്ചപ്പാട് എന്ന വിഷയം മുൻ ജനറൽ സെക്രട്ടറി  എൻ ജഗജീവൻ അവതരിപ്പിച്ചു.
വെഞ്ഞാറമൂട് മേഖലയിലെ 5 പഞ്ചായത്തുകളിൽ നിന്നും തെരഞ്ഞെടുത്ത പരിഷത്ത് അംഗങ്ങളായ ജനപ്രതിനിധികൾക്ക് അനുമോദനം അറിയിച്ചുകൊണ്ട്  എൻ . ജഗജീവൻ സംസാരിച്ചു.  തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലേക്ക് വെഞ്ഞാറമൂട് ഡിവിഷനിൽ നിന്നും തെരഞ്ഞെടുത്ത പരിഷത്തിന്റെ മുൻ മേഖലാ സെക്രട്ടറി  പി .വി . രാജേഷ്, പുല്ലമ്പാറ പഞ്ചായത്തിലെ പാലാങ്കോണം വാർഡിൽ നിന്നും തെരഞ്ഞെടുത്ത പരിഷത്തിന്റെ  മുൻ മേഖലാ സെക്രട്ടറി ആർ .മുരളി,പരിഷത്തിന്റെ കല്ലറ യൂണിറ്റ് പ്രവർത്തകനും കല്ലറ പഞ്ചായത്ത് അരുവിപ്പുറം വാർഡ് അംഗമായി തെരഞ്ഞെടുത്ത വിജയകുമാർ,
പുല്ലമ്പാറ പഞ്ചായത്തിലെ പാണയം വാർഡ് മെമ്പറും പരിഷത്തിന്റെ തേമ്പാമൂട് യൂണിറ്റ് അംഗവുമായ  അശ്വതി എസ്. ആർ,പുല്ലമ്പാറ പഞ്ചായത്തിലെ ആട്ടുകാൽ വാർഡ് മെമ്പറായി തെരഞ്ഞെടുത്ത പരിഷത്തിന്റെ പാലാങ്കോണം യൂണിറ്റ് അംഗം എം .സജീവൻ, സ്വാഗതസംഘം ചെയർമാൻ, കല്ലറ പഞ്ചായത്തിലെ മുതുവിള വാർഡ് മെമ്പർ സുജ മോൾ എന്നിവർ  മറുപടി പ്രസംഗം നടത്തി.

ആദ്യദിവസ സമ്മേളനത്തിൽ മേഖല വൈസ് പ്രസിഡൻറ്  പുഷ്പകുമാരി ടീച്ചർ അധ്യക്ഷയായി.
മേഖലാ സെക്രട്ടറി ആർ ജയകുമാർ സ്വാഗതം പറഞ്ഞു .
മേഖല ജോയിൻ സെക്രട്ടറി വി വേണുഗോപാൽ നന്ദി അറിയിച്ചു.

മിതൃമ്മല ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനികൾ അവതരിപ്പിച്ച പരിഷത്ത് ഗാനത്തോടെ രണ്ടാം ദിവസത്തെ സമ്മേളനം ആരംഭിച്ചു. ജോയിൻറ് സെക്രട്ടറി  വി .വേണുഗോപാൽ അനുസ്മരണ പ്രഭാഷണം നടത്തി. മേഖല സെക്രട്ടറി ആർ ജയകുമാർ പ്രവർത്തന റിപ്പോർട്ടും മേഖല ട്രഷറർ വിപിനചന്ദ്രൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. യൂണിറ്റ് ഗ്രൂപ്പുകളായി തിരഞ്ഞ് പ്രവർത്തന റിപ്പോർട്ടിൻമേലും വരവ് ചെലവ് കണക്കിന്മേലും ചർച്ച നടന്നു. ചർച്ചയുടെ ക്രോഡീകരണം
പിരപ്പൻകോട് – കെ സതി കുമാർ, കല്ലറ-  ഉഷ കുമാരി, കോലിയക്കോട് – അമൃതരാജ്, പാലാങ്കോണം – അമൽ എ,  മൂളയം –  അനൂപ് ജി കൃഷ്ണൻ, ആലന്തറ – ആലന്തറ ശശി, പരപ്പിൽ – അനീഷ് എംജി,  വെഞ്ഞാറമൂട് –  വിഎസ് വിനോദ് എന്നിവർ യൂണിറ്റുകളിൽ നിന്നും ചർച്ചയിൽ പങ്കെടുത്തു.
പരിഷത്ത് ജില്ലാ വിദ്യാഭ്യാസ ഉപസമിതി കൺവീനർ അനിൽ നാരായണര്  സംഘടന രേഖ അവതരിപ്പിച്ചു. മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞ് സംഘടനാ രേഖ ചർച്ച നടന്നു.

ഭാരവാഹികൾ

പ്രസിഡൻറ്
പുഷ്പകുമാരി ടീച്ചർ 

വൈസ് പ്രസിഡൻറ്, 

ശരത് ചന്ദ്രൻ  

സെക്രട്ടറി

 വിപിനചന്ദ്രൻ

ജോയിൻ സെക്രട്ടറി, 

വി വേണുഗോപാൽ

ട്രഷറർ
സതീശൻ പിച്ചിമംഗലം 

ശാസ്ത്രജാഥയോടെ മേഖല സമ്മേളനം സമാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *