തിരുവനന്തപുരം മേഖലാ സമ്മേളനം
വൃത്തിയുള്ള പൊതുശൗചാലയങ്ങൾ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിൽ സ്ഥാപിക്കുക-കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തിരുവനന്തപുരം മേഖലാ സമ്മേളനം

തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾക്കായി ആയിരക്കണക്കിനാളുകൾ ദിവസംതോറും എത്തിച്ചേരുന്ന തലസ്ഥാന നഗരത്തിൽ വൃത്തിയുള്ളതും പരിസ്ഥിതി സൗഹൃദവുമായ പൊതുശൗചാലയങ്ങൾ അടിയന്തിരപ്രാധാന്യത്തോടെ പ്രധാനകേന്ദ്രങ്ങളിലെല്ലാം സ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തിരുവനന്തപുരം മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. നിർമ്മിതബുദ്ധിയുടെ സാങ്കേതിക വിദ്യയും പരിസ്ഥിതിയും എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് ഐസിഫോസ് ഡയറക്ടർ ഡോ. സുനിൽ ടി.ടി. സമ്മേളനം ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് സി. റോജ അധ്യക്ഷയായി.

പ്രവർത്തനറിപ്പോർട്ട് സെക്രട്ടറി ബി. അനിൽകുമാറും വരവ്-ചെലവ് കണക്ക് വി. രാജനും അവതരിപ്പിച്ചു. ജി. രാധാകൃഷ്ണൻ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ബാലശാസ്ത്ര സാഹിത്യ അവാർഡ് നേടിയ പ്രദീപ് ഓർക്കാട്ടേരിക്ക് ഡോ. കെ.വി. തോമസും ഡോ. സി.പി. അരവിന്ദാക്ഷനും ചേർന്ന് ഉപഹാരം നൽകി.

വി. ഹരിലാൽ സംഘടനാരേഖ അവതരണം നടത്തി. എൻ. ജഗജീവൻ, ടി.പി. സുധാകരൻ, അഡ്വ. വി.കെ. നന്ദനൻ, ടി. പി. സുധാകരൻ, പി. പ്രദീപ്, പി.കെ. പ്രകാശ്, ജി. രാധാകൃഷ്ണൻ, എ.ആർ. ബാബു, പി. ബാബു, നിഷ സുകുമാരൻ, ജ്യോതിലക്ഷ്മി എന്നിവർ സംസാരിച്ചു. സ്വാഗതസംഘം കൺവീനർ പി. ജയകുമാർ സ്വാഗതവും ബി. അനിൽകുമാർ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ
സി. റോജ (പ്രസിഡന്റ്), പി.കെ. പ്രകാശ് (വൈസ് പ്രസിഡന്റ്), അഡ്വ. കെ. രാധാകൃഷ്ണൻ (സെക്രട്ടറി), ജി. രാധാകൃഷ്ണൻ (ജോയിന്റ് സെക്രട്ടറി), വി. രാജൻ (ട്രഷറർ). വിവിധ വിഷയസമിതി കൺവീനർമാരായി ബി. അനിൽകുമാർ (പരിസ്ഥിതി), ഗീതാകുമാരി (ആരോഗ്യം), പി. ബാബു (വിദ്യാഭ്യാസം), പി. ശ്രീജിത്ത് (ഉന്നതവിദ്യാഭ്യാസം), മീരാസുമം (ജെൻഡർ).
