ആലപ്പുഴ നോർത്ത് മേഖല വാർഷികം 

0

പ്രദേശിക ആസൂത്രണ പ്രവർത്തനങ്ങളിൽ ജനപങ്കാളിത്തം വർദ്ധിപ്പിക്കുക.

ആലപ്പുഴ നോർത്ത് മേഖല വാർഷികം

ആലപ്പുഴ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആലപ്പുഴ നോർത്ത് മേഖല വാർഷികം 2026 ജനുവരി 18 ഞായറാഴ്ച കാട്ടൂർ കോളേജ് ജംഗ്ഷന് സമീപമുള്ള ജ്ഞാനപീഠം വായനശാലയിൽ നടന്നു.

നവകേരള നിർമ്മിതി” എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് വിപിന ചന്ദ്രൻ പി എസ് (മുൻ പഞ്ചായത്ത് സെക്രട്ടറി,KILA RP) വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു.


മേഖല പ്രസിഡൻ്റ് ആര്യ പി ആർ അധ്യക്ഷത വഹിച്ചു, സൂര്യനന്ദ എസ് ( ബാലവേദി കൺവീനർ) സ്വാഗതം പറഞ്ഞു,ജില്ല കമ്മറ്റിയംഗം പി വി വിനോദ് അനുസ്മരണ പ്രഭാഷണം നടത്തി.

മേഖല സംഘടനാരേഖ അവതരണം  പൊന്നമ്മ ടീച്ചർ (ജില്ല വൈസ് പ്രസിഡൻ്റ്) നടത്തി,തുടർന്ന് സംഘടനാരേഖയിന്മേൽ ചർച്ച നടന്നു.

മേഖല റിപ്പോർട്ട് അവതരണം മേഖല സെക്രട്ടറി ബിജു വി നടത്തി, മേഖല ട്രഷറർ അഹ്‌ലുദേവ് വി സി  മേഖല സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിച്ചു.

ഉച്ച ഭക്ഷണത്തിന് ശേഷം യൂണിറ്റ് ഗ്രൂപ്പുകളായി തിരിഞ്ഞ്  പ്രവർത്തന റിപ്പോർട്ട്,വരവ് ചിലവ് കണക്ക് എന്നിവയിന്മേൽ ചർച്ച നടന്നു, ജോസി ജോസഫ് (കലവൂർ) സൂര്യനന്ദ എസ്, അനിഷേധ്(അമ്പനാകുളങ്ങര) എന്നിവർ യൂണിറ്റുകളിൽ നിന്ന് ചർച്ചയിൽ പങ്കെടുത്തു,ബിജു . വി മറുപടി പറഞ്ഞു,മേഖല റിപ്പോർട്ടും വരവ് ചിലവ് കണക്കും യോഗം അംഗീകരിച്ചു.

2026-27 വർഷത്തെ മേഖല നിർവ്വാഹക സമിതി അംഗങ്ങളുടേയും, ജില്ലാ വാർഷിക പ്രതിനിധികളുടേയും തിരഞ്ഞെടുപ്പിന് അഡ്വ.ശ്രീരാജ് സി ആർ (ജില്ല ജോ.സെക്രട്ടറി) നേതൃത്വം നൽകി.

മേഖല ഭാരവാഹികൾ

പി ജയരാജ് (പ്രസിഡൻ്റ്)
 ലിറ്റിൽ ഫ്ലവർ (വൈസ് പ്രസിഡൻ്റ്)
 എൻ ഡി തുളസീധരൻ (സെക്രട്ടറി)
 അഹ്‌ലുദേവ് വി സി (ജോ. സെക്രട്ടറി)
 ജോസി ജോസഫ് (ട്രഷറർ)

ഭാവി പ്രവർത്തനങ്ങൾ

പ്രവർത്തനങ്ങളുടെ അവതരണം വി കെ മഹേശൻ(ജില്ല കമ്മറ്റിയംഗം)നടത്തി, ജ്ഞാനപീഠം വായനശാല കേന്ദ്രീകരിച്ച് പുതിയ യൂണിറ്റ് ഫെബ്രുവരി 4 ന് രൂപീകരിക്കും, ബാലവേദി പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും, അവധിക്കാല ബാലവേദി ക്യാമ്പുകൾ സംഘടിപ്പിക്കും, ജില്ല വാർഷികത്തിന് മുൻപ് എല്ലാ യൂണിറ്റിലും നവകേരളം ക്ലാസ്സ് സംഘടിപ്പിക്കും.

സമ്മേളനം അംഗീകരിച്ച പ്രമേയങ്ങൾ

 പ്രദേശിക ആസൂത്രണ പ്രവർത്തനങ്ങളിൽ ജനപങ്കാളിത്തം വർദ്ധിപ്പിക്കുക.

 അന്ധവിശ്വാസനിരോധന നിയമം കേരള നിയമസഭ പാസ്സാക്കുക .

Leave a Reply

Your email address will not be published. Required fields are marked *