പരിഷത്ത് ഓച്ചിറ മേഖലാ സമ്മേളനം

ഓച്ചിറ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഓച്ചിറ മേഖലാ സമ്മേളനം 2026 ജനുവരി 17, 18 തീയതകളിൽ ആദിനാട് മുസ്ലിം എൽ.പി സ്കൂളിൽ വെച്ചു നടന്നു.
കുലശേഖരപുരം പഞ്ചായത്ത് പ്രസിഡന്റ് പി.ഡി. അരുൺരാജ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
പരമാധികാര രാജ്യങ്ങൾക്ക് മേലുള്ള അധിനിവേശവും ഇന്ത്യയുടെ വിദേശകാര്യവും’ എന്ന വിഷയത്തിൽ പരിഷത്ത് മുൻ സംസ്ഥാന പ്രസിഡന്റ് ബി. രമേശ് മുഖ്യപ്രഭാഷണം നടത്തി.

ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീജ ശശാങ്കൻ, എൻ. അമൽ കുമാർ, കെ. ആർ. അനിൽ, സുജാത മോഹൻ, എം. അനിൽ, ശോഭന സത്യൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. മേഖലാ പ്രസിഡൻ്റ് എസ്. ശ്രീകുമാറിൻ്റെ അധ്യക്ഷതയിൽ ചേർന്ന ഉൽഘാടനയോഗത്തിൽ മേഖലാ സെക്രട്ടറി എൻ. സജി സ്വാഗതവും സലിം സേട്ട് നന്ദിയും രേഖപ്പെടുത്തി.
പ്രതിനിധി സമ്മേളനം സംസ്ഥാന നിർവാഹക സമിതി അംഗം പി.കെ ഷൈലജ ഉൽഘാടനം ചെയ്തു.

ഭാരവാഹികൾ
പ്രസിഡൻ്റ് – എസ്.ശ്രീകുമാർ
വൈസ് പ്രസിഡൻ്റ് – എസ്.ശശികല ടീച്ചർ
സെക്രട്ടറി – കെ.ജെ. സത്യൻ
ജോ. സെക്രട്ടറി – എസ്.ഷീബ
ട്രഷറർ -എൻ.അമൽ
